അയ്യങ്കാളി പ്രതിമ തകർത്ത സംഭവം; സി.ഐ.ടി.യു പ്രവർത്തകർ കസ്​റ്റഡിയിൽ

പൂത്തോട്ട: ഉദയംപേരൂർ പൂത്തോട്ട കമ്പിവേലിക്കകത്ത് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന് മുന്നിൽ സ്ഥാപിച്ചിരുന്ന അയ ്യങ്കാളി പ്രതിമ തകർത്തതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് സി.ഐ.ടി.യു പ്രവർത്തകരായ സലി, സനാപ്പൻ, വിനീഷ് എന്നിവരെ ഉദയംപേരൂർ പൊലീസ് കസ്​റ്റഡിയിലെടുത്തു.

ഞായറാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. സ്തൂപത്തിന് മേലെ സ്ഥാപിച്ച പ്രതിമ പൂർണമായി തകർന്നു. നിലത്തുവീണ പ്രതിമയുടെ തലഭാഗം രണ്ടായി മുറിഞ്ഞു. ഇടതുമുന്നണി സ്ഥാനാർഥിയുടെ പ്രചാരണ പരിപാടിയിൽ കെ.പി.എം.എസിലെ ഒരുവിഭാഗം പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് സി.ഐ.ടി.യു പ്രവർത്തകർ പ്രതിമ തകർത്തതെന്ന് ഡി.സി.സി. ജനറൽ സെക്രട്ടറി രാജു പി. നായർ ആരോപിച്ചു.

ഉദയംപേരൂരിൽ സാമുദായിക സൗഹാർദം തകർക്കാനുള്ള ശ്രമമാണ് നടന്നത്. കേസ് ഒതുക്കി തീർക്കാൻ സി.പി.എമ്മി​െൻറ ഉന്നത നേതൃത്വം ഇടപെടുന്നതായും അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രകടനം നടത്തി.

Tags:    
News Summary - Ayyankali Statue Destroyed in Poothotta -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.