രാമനുണ്ണിക്കും പാറക്കടവിനും രാമകൃഷ്​ണനും ‘മാധ്യമ’ത്തി​െൻറ ആദരം

കോഴിക്കോട്​: എഴുത്തി​​​െൻറ മികവിൽ വിവിധ പുരസ്​കാരം നേടിയ കെ.പി. രാമനുണ്ണി, പി.കെ. പാറക്കടവ്​, ടി.ഡി. രാമകൃഷ്​ണൻ എന്നിവർക്ക്​ മാധ്യമത്തി​​​െൻറ ആദരം.  മാധ്യമം കോൺഫറൻസ്​ ഹാളിൽ നടന്ന ചടങ്ങിൽ മാധ്യമം -മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്​ദുറഹ്​മാൻ മൂ​ന്നുപേർക്കും മാധ്യമം കുടുംബത്തി​​​െൻറ സ്​​േനഹോപഹാരം സമർപ്പിച്ചു. 

കല കല​ക്കുവേണ്ടി മാത്രമല്ല, മറിച്ച്​ മാനവ നിർമിതിക്കുള്ളതാണെന്ന്​ വരച്ചുകാട്ടുന്നതാണ്​ മൂന്നുപേരുടെയും രചനകൾ. മനഃസാക്ഷിയും നിലപാടും എഴുത്തിനും എഴുത്തുകാരനും കരുത്തുപകരുമെന്ന്​ കാണിച്ചുകൊടുക്കാൻ ഇവരുടെ രചനകൾക്കായിട്ടുണ്ട്​. അതുകൊണ്ടുതന്നെ ഇവരുടെ നിലപാടുകളോട്​ ​െഎക്യപ്പെടാതിരിക്കാൻ മാധ്യമത്തിനാവില്ലെന്നും എഡിറ്റർ പറഞ്ഞു. 

അസോസി​േയറ്റ്​ എഡിറ്റർ ഡോ. യാസീൻ അഷ്​റഫ്​ അധ്യക്ഷത വഹിച്ചു. എക്​സിക്യൂട്ടിവ്​ എഡിറ്റർ വി.എം. ഇബ്രാഹിം സ്വാഗതം പറഞ്ഞു. നല്ലത്​ പറഞ്ഞാൽ പ്രീണനവും മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നത്​ കുറ്റവുമായി മുദ്രകുത്തപ്പെടുന്ന കാലഘട്ടത്തിലൂടെയാണ്​ നാം കഴിഞ്ഞുപോകുന്നതെന്ന്​ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്​ നേടിയ കെ.പി. രാമനുണ്ണി പറഞ്ഞു​. സഹജീവികളുടെ നന്മകൾ വരവുവെച്ച്​ മനസ്സിനോട്​ നീതിപുലർത്താൻ നമുക്ക്​ കഴിയേണ്ടതുണ്ടെന്നും അ​േദ്ദഹം അഭിപ്രായപ്പെട്ടു. 

സാമൂഹിക സാഹചര്യം മനസ്സിലാക്കി സത്യസന്ധമായ നിലപാടെടുക്കാനും സാഹിത്യരചനകളിൽ ത​​​െൻറ ശേഷി വർധിപ്പിക്കാനുമായത്​ 30 വർഷത്തെ ‘മാധ്യമ’ത്തിലെ ജീവിതത്തിലൂടെയാണെന്ന്​ കേരള സാഹിത്യ അക്കാദമി അവാർഡ്​ നേടിയ പി.കെ. പാറക്കടവ്​ അനുസ്​മരിച്ചു. തന്നെ എഴുത്തുകാരനാക്കിയതും ത​​​െൻറ നിലപാടുകൾക്ക്​ ശക്തിപകർന്ന്​​ പ്രോത്സാഹിപ്പിച്ചതും ‘മാധ്യമ’മാണെന്നും വയലാർ അവാർഡ്​ നേടിയ ടി.ഡി. രാമകൃഷ്​ണൻ പറഞ്ഞു. പീരിയോഡിക്കൽസ്​ എഡിറ്റർ മുസഫർ അഹമ്മദ്​ നന്ദി പറഞ്ഞു.

Tags:    
News Summary - award winners honored- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.