എ.വി.ടിക്ക് ഇളവ്: ഹാരിസൺസ് കേസിലും തിരിച്ചടിയായേക്കും

തിരുവനന്തപുരം: എ.വി.ടിക്ക് തോട്ടത്തിലെ മരങ്ങൾ മുറിക്കാൻ ഇളവ് ലഭിച്ചത് ഹാരിസൺസ് അടക്കമുള്ള തോട്ടങ്ങൾ ഏറ്റെടുക്കാനുള്ള കേസിന് തിരിച്ചടിയാവുമെന്ന് വിലയിരുത്തൽ. സർക്കാറിെൻറ ഭാഗത്തുനിന്നുള്ള അലംഭാവം ഹാരിസൺസ്, ടി.ആർ. ആൻഡ് ടി കേസുകളെയും പ്രതികൂലമായി ബാധിക്കാനാണു സാധ്യതയെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഹാരിസൺസിെൻറ കേസിൽ ഹാജരായിരുന്ന പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സുശീല ഭട്ടിനെ മാറ്റിയതും കേസ് നടത്തിപ്പ് മന്ദഗതിയിലാക്കി.

രാജഭരണകാലത്തെ പുരാവസ്തുരേഖകളടക്കം പരിശോധിച്ചാണ് സുശീല ഭട്ട് എസ്റ്റേറ്റുകളുടെ വിദേശബന്ധം സ്ഥാപിച്ചത്. അതേസമയം, എസ്േറ്ററ്റുകളുടെ പ്രവർത്തനം തുടരുന്നതിന് തോട്ടത്തിലെ മരങ്ങൾ മുറിക്കണമെന്നാവശ്യപ്പെട്ട് തോട്ടമുടമകൾ സർക്കാറിനെയും കോടതിയെയും സമീപിച്ചിരുന്നു.
തോട്ടകൃഷിക്കായി 30 വർഷത്തേക്ക് എ.വി.ടി കമ്പനിക്ക് ദേവസ്വം പാട്ടത്തിന് നൽകിയ ഭൂമിയാണിത്. പിന്നീട് പശ്ചിമഘട്ട ദേവസ്വം തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ലയിച്ചപ്പോൾ ഭൂമിയുടെ കാര്യം വിസ്മരിച്ചു.

പത്തനംതിട്ട പെരുനാടിലെ 1217.17 ഏക്കർ തോട്ടം ബ്രിട്ടീഷ് കമ്പനിയായ റാന്നി ട്രാവൻകൂർ റബർ കമ്പനി പാട്ടത്തിന്  വാങ്ങിയതാണെന്നാണു ചരിത്രം. ഇതിൽ 455.81 ഏക്കർ ഭൂമിക്കാണ് ആധാരമുണ്ടെന്നു കമ്പനി അവകാശപ്പെടുന്നത്. എന്നാൽ,  ഇതു കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ബാക്കിയുള്ള ഭൂമിയിൽ 485 ഏക്കർ കമ്പനി പലർക്കായി വിറ്റു. ഇതിൽ സർവേ നമ്പർ 889/1ൽ ഉൾപ്പെട്ട 59 ഏക്കർ റവന്യൂ ഭൂമിയാണെന്ന് ലാൻഡ് സർവേ ഓഫിസിലെ സെറ്റിൽമെൻറ് രജിസ്റ്റർ വ്യക്തമാക്കുന്നു. എ.വി.ടി കൈവശം െവച്ച് അനുഭവിച്ചുവന്ന ഭൂമിയിൽ 349.36 ഏക്കർ വനമാണെന്ന് സെറ്റിൽമെൻറ് രജിസ്റ്റർ ചൂണ്ടിക്കാട്ടുന്നു.

എ.വി.ടി സ്ഥാപകൻ ആൽഫ്രഡ് വേദം തോമസ് നാടാർ 1925ൽ ആണ് ആദ്യമായി തമിഴ്നാട്ടിൽ പ്ലാേൻറഷൻ വ്യവസായത്തിനു തുടക്കം കുറിച്ചത്. പിന്നീട് വിവിധ ബ്രിട്ടീഷ് കമ്പനികളിൽനിന്നു വാങ്ങിയ കൈവശഭൂമികളിൽ കൃഷി ആരംഭിച്ചുകൊണ്ട് ഇദ്ദേഹം കേരളത്തിലും തോട്ടവ്യവസായം തുടങ്ങി.
മനുഷ്യാവകാശ കമീഷെൻറ ഉത്തരവനുസരിച്ച് ഐ.ജി എസ്. ശ്രീജിത്ത് നടത്തിയ അന്വേഷണത്തിൽ വ്യാജപ്രമാണങ്ങളുടെ പിൻബലത്തിൽ സംസ്ഥാനത്തെ അഞ്ചു ലക്ഷം ഏക്കർ തോട്ടംഭൂമി കണ്ടത്തി. വ്യാജപ്രമാണങ്ങൾ നിർമിച്ച് ഭൂമി കൈവശപ്പെടുത്തിയ 39 പേർക്കെതിരെ ക്രിമിനൽ കേസെടുത്തു.
അതോടൊപ്പം സ്പെഷൽ ഓഫിസർ രാജമാണിക്യത്തിൻെറ റിപ്പോർട്ടിൽ തോട്ടമുടമകൾ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ടു.

രാജമാണിക്യം എ.വി.ടിയുടെ ആധാരവും പരിശോധനക്ക് വിധേയമാക്കിയിരുന്നു. എ.വി.ടിയുടെ ആധാരവും ഹാരിസണെപ്പോലെ വ്യാജമാണെന്ന് പരിശോധനയിൽ തെളിഞ്ഞു. തിരുവിതാംകൂർ രാജഭരണകാലത്ത് നിലവിെല മുദ്രകളല്ല എ.വി.ടിയുടെ ആധാരത്തിലും ഉള്ളതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - avt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.