Posted On
date_range Updated On
date_range അവിനാശി അപകടത്തിൽ മരിച്ച ഹനീഷിെൻറ ഭാര്യയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
തൃശൂർ: കൊയമ്പത്തൂർ അപകടത്തിൽ മരിച്ച മുതുവറ ചിറ്റിലപ്പിള്ളി കുറുങ്ങാട്ടുവളപ്പിൽ ഹനീഷിെൻറ ഭാര്യ ശ്രീപാർവതിയെ (24) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വീടിെൻറ രണ്ടാംനിലയിൽ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഫെബ്രുവരി 20നായിരുന്നു കൊയമ്പത്തൂർ അവിനാശിയിൽ കെ.എസ്.ആർ.ടി.സി വോൾവോ ബസും ട്രക്കിലിടിച്ചുണ്ടായ അപകടത്തിലാണ് ഹനീഷ് മരിച്ചത്.
വിവാഹത്തിെൻറ മൂന്നാം മാസത്തിലായിരുന്നു ഹനീഷിെൻറ മരണം. ഇതിന് ശേഷം ശ്രീപാർവതി ദുഖിതയായിരുന്നുവെന്ന് പറയുന്നു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.