പിറവം: അവിനാശിയിൽ അപകടത്തിൽ മരിച്ച കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടർ എടയ്ക്കാട്ടുവ യൽ വാളകം വീട്ടിൽ വി.ആർ. ബൈജുവിെൻറ ഏകമകൾ ബബിത എസ്.എസ്.എൽ.സി മോഡൽ പരീക്ഷ പൂർത്തിയ ാക്കിയത് അച്ഛെൻറ വേർപാടറിയാതെ. മോഡൽ പരീക്ഷകളിൽ അവസാന പരീക്ഷയായിരുന്നു വ്യാഴ ാഴ്ച നടന്ന ഫിസിക്സും കെമിസ്ട്രിയും. ബബിതയുടെ പിതാവിെൻറ അപകടമരണം അറിഞ്ഞ അധ്യാപക രും രക്ഷാകർത്താക്കളും വിവരം അവളുടെ കാതിലെത്താതെ ശ്രദ്ധിച്ചു. മാത്രമല്ല, പരീക്ഷക്ക ് ശേഷം ട്യൂഷൻ ടീച്ചറുടെ വീട്ടിലേക്കാണ് ബബിതയെ കൂട്ടിക്കൊണ്ടുപോയത്.
രാത്രിയായതോടെ ബൈജു അപകടത്തിൽപെട്ട് ചികിത്സയിലാണെന്നും അമ്മ കവിത പരിചരണത്തിന് പോയിരിക്കുകയാണെന്നും ബബിതയെ ആദ്യം അറിയിച്ചു. പിതാവിന് ഒന്നും സംഭവിക്കരുതേയെന്ന് കരഞ്ഞ് പ്രാർഥിക്കുന്ന മകളുടെ മുന്നിൽ ഒന്നും പറയാനാകാതെ വിറങ്ങലിച്ച് നിൽക്കുകയായിരുന്നു ബന്ധുക്കൾ. പിതാവിെൻറ മൃതദേഹം വ്യാഴാഴ്ച രാത്രി എറണാകുളത്തെത്തിച്ചപ്പോഴും മരണവാർത്ത എങ്ങനെ മകളെ അറിയിക്കുമെന്ന നൊമ്പരത്തിലായിരുന്നു ബന്ധുക്കളും അധ്യാപകരും.
കണ്ണീർകാഴ്ചയായി കവിത
കൊച്ചി: അവിനാശി അപകടത്തിൽ മരിച്ച ബസ് കണ്ടക്ടർ പിറവം എടക്കാട്ടുവയൽ സ്വദേശി ബൈജുവിെൻറ മൃതദേഹം എറണാകുളം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ പൊതുദർശനത്തിനെത്തിച്ചപ്പോൾ അവസാനമായി ഒരുനോക്ക് കാണാനെത്തിയത് നിരവധി പേർ. സർവിസിലും വ്യക്തിജീവിതത്തിലും നന്മ കൈവിടാതിരുന്ന ഇദ്ദേഹത്തിെൻറ വിയോഗത്തോടൊപ്പം ഭാര്യ കവിതയുടെ വിലാപവും കണ്ടുനിന്നവരെ ഈറനണിയിച്ചു.
രാത്രി 8.35നാണ് ഡിപ്പോയിൽ മൃതദേഹം വഹിച്ചുള്ള ആംബുലൻസ് എത്തിയത്. കരഞ്ഞുകരഞ്ഞ് മിഴിനീർ വറ്റിയിരുന്നു കവിതക്ക്. ബൈജുവിെൻറ ചേതനയറ്റ ശരീരം കണ്ടതോടെ സഹപ്രവർത്തകരിൽ പലരും കരച്ചിൽ നിയന്ത്രിക്കാൻ പാടുപെട്ടു.
തിരക്കും ബഹളവുംമൂലം പല സഹപ്രവർത്തകർക്കും മൃതദേഹം കാണാനായില്ല. പത്തുമിനിറ്റോളം ആംബുലൻസിൽതന്നെ വെച്ചശേഷം സ്വദേശമായ എടക്കാട്ടുവയലിലേക്ക് കൊണ്ടുപോയി. ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, ജില്ല കലക്ടർ എസ്. സുഹാസ് തുടങ്ങിയവർ അന്ത്യോപചാരമർപ്പിക്കാനെത്തി.
രാത്രി പത്തരയോടെയാണ് ഡ്രൈവർ പെരുമ്പാവൂർ പുല്ലുവഴി വളയൻചിറങ്ങര ഗിരീഷിെൻറ മൃതദേഹം ഡിപ്പോയിലെത്തിച്ചത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.