കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്ത് പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ എറണാകുളം മുൻ റൂറൽ എസ്.പി എ.വി. ജോർജിനെ പ്രതിയാക്കുന്ന കാര്യത്തിൽ തീരുമാനം വൈകുന്നു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷെൻറ (ഡി.ജി.പി) നിയമോപദേശം വൈകുന്നതാണ് അന്വേഷണത്തെതന്നെ വഴിമുട്ടിക്കുന്നത്.
ജോർജിനെതിരായ തുടർ നടപടിയിൽ വ്യക്തതയുണ്ടാകുന്നതിന് വേണ്ടിയാണ് ക്രൈംബ്രാഞ്ച് േമയ് 17ന് ഡി.ജി.പിയോട് നിയമോപദേശം തേടിയത്. എന്നാൽ, മൂന്നാഴ്ച കഴിഞ്ഞിട്ടും മറുപടി ലഭിച്ചിട്ടില്ല. റൂറൽ ടൈഗർ ഫോഴ്സ് (ആർ.ടി.എഫ്) രൂപവത്കരിച്ചതിലും അവരെ വഴിവിട്ട് സഹായിച്ചതിലും എ.വി. ജോർജിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തുകയും തുടർന്ന് സസ്പെൻഷൻ അടക്കം വകുപ്പുതല നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ, കൊലപാതകത്തിൽ ഇദ്ദേഹം നേരിട്ട് ഇടപെട്ടതിന് തെളിവ് കണ്ടെത്താനായിട്ടില്ല.
ഈ സാഹചര്യത്തിൽ ജോർജിനെതിരെ വകുപ്പുതല നടപടി മതിയാകുമോ അതോ കേസിൽ പ്രതിചേർക്കേണ്ടതുണ്ടോ എന്നത് സംബന്ധിച്ചാണ് നിയമോപദേശം തേടിയത്. കൊലക്കുറ്റം ചുമത്തിയാൽ നിലനിൽക്കുമോ എന്നും ആരാഞ്ഞിട്ടുണ്ട്.
എടപ്പാളിലെ തിയറ്റർ പീഡനം ഉൾപ്പെടെ കേസുകളിൽ ഇടപെടേണ്ടിവന്നതിനാലാണ് വരാപ്പുഴ നിയമോപദേശം വൈകിയതെന്നും ബോധപൂർവം വൈകിപ്പിച്ചിട്ടില്ലെന്നും ഡി.ജി.പി ഓഫിസ് വിശദീകരിക്കുന്നു.മൂന്ന് ദിവസത്തിനകം മറുപടി നൽകുമെന്ന സൂചനയാണ് ഡി.ജി.പി ഓഫിസിൽനിന്ന് ലഭിക്കുന്നത്. എന്നാൽ, സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിൽ തീരുമാനമുണ്ടാകുന്നതുവരെ എസ്.പിയെ പ്രതിചേർക്കാതെ കേസ് നീട്ടിക്കൊണ്ടുപോയി അവസാനിപ്പിക്കാനാണ് ശ്രമമെന്ന് ശ്രീജിത്തിെൻറ ബന്ധുക്കൾ ആരോപിക്കുന്നു.
എസ്.പിയുടെ കീഴിലുള്ള പ്രത്യേക സ്ക്വാഡ് എങ്ങനെയാണ് അദ്ദേഹത്തിെൻറ അനുമതിയില്ലാതെ ശ്രീജിത്തിെന അറസ്റ്റ് ചെയ്യാനെത്തിയത് എന്നതടക്കം ചോദ്യങ്ങൾ ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.