പരപ്പനങ്ങാടി താനൂർ റോഡിലെ എൽ.ബി.എസ് മോഡൽ കോളജിന് സമീപം ബസും ഓട്ടോയും കൂട്ടിയിടിച്ച് മരിച്ച സൈതലവി എന്ന ചെറിയ ബാവ
Posted On
date_range Updated On
date_range ബസിടിച്ച് ഓട്ടോ യാത്രികൻ മരിച്ചു
പരപ്പനങ്ങാടി: ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ യാത്രികൻ മരിച്ചു. കേരള മുസ്‍ലിം ജമാഅത്ത് പ്രവർത്തകനായ പരപ്പനങ്ങാടി കൊടശ്ശേരി സൈതലവി എന്ന ചെറിയ ബാവ (60) യാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
താനൂർ റോഡിലെ എൽ.ബി.എസ് മോഡൽ കോളജിന് സമീപം ഇദ്ദേഹം സഞ്ചരിച്ച ഓട്ടോയും ബസും കൂട്ടിയിടിക്കുകയായിരുന്നു.
ഭാര്യ: ബീപാത്തുമ്മ. മക്കൾ: ഫാത്തിമത്ത് സുഹറ, നസീമ, ഷഹർബാനു, മുനീറ, സമീറ, ഇല്ല്യാസ്. മരുമക്കൾ: സൈദ്, ശാഫി, അബ്ദു, സലാം, ബാപ്പുട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.