തിരുവനന്തപുരം റെയിൽവേ സ്​റ്റേഷനിൽ വാഹനങ്ങൾ തകർത്ത്​ കവർച്ചാശ്രമം

തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്​റ്റേഷൻ പേ ആൻഡ്​ പാർക്കിലെ കാറുകളുടെ ഗ്ലാസ്​ തകർത്ത്​ കവർച്ചാശ്രമം. 19ഓളം വാഹനങ്ങളുടെ ഗ്ലാസുകളാണ്​ തകർത്തത്​. പ്രാഥമിക പരിശോധനയിൽ വിലപിടിപ്പുള്ളതൊന്നും നഷ്​ടപ്പെട്ടിട്ടില്ലെന്നാണ്​ സൂചന. റെയിൽവേ പൊലീസ്​ കേസെടുത്ത്​ അന്വേഷണം ആരംഭിച്ചു.

ശനിയാഴ്ച രാത്രി 11 മണിയോടെയാണ്​ സംഭവം നടന്നത്​. സി.സി.ടി.വി ദൃശ്യങ്ങളിൽ ഒരാൾ റെയിൽവേ സ്​റ്റേഷൻ പാർക്കിങ്ങിലേക്ക്​ എത്തുന്നതും പിന്നീട്​ ഗ്ലാസുകൾ തകർക്കുന്നതും വ്യക്​തമായി കാണാം. ഗ്ലാസുകൾ തകർത്തതിന്​ പിന്നിൽ ഒരാളാണെന്നാണ്​ പൊലീസിന്‍റെ നിഗമനം.

Tags:    
News Summary - Attempted robbery by smashing vehicles at Thiruvananthapuram railway station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.