അറസ്​റ്റിലായ പ്രതികൾ

വധശ്രമം: ഒളിവിൽ കഴിഞ്ഞ പ്രതികൾ പിടിയിൽ

കോതമംഗലം: ഡിസംബർ 14ന് രാത്രി പുന്നേക്കാട് സ്വദേശി അജിത്തിനെ വീടിന് സമീപം മുൻവൈരാഗ്യത്തി​െൻറ പേരിൽ ആക്രമിച്ചശേഷം ഒളിവിൽ പോയ മൂന്നുപേരെ അറസ്​റ്റ് ചെയ്തു. കോതമംഗലം കള്ളാട് മഠത്തിക്കുടി അനിൽ വർഗീസ് (28), പിണ്ടിമന വാലയിൽ ജിയോമോൻ (33), കള്ളാട് ചെമ്മനംപാറയിൽ രതീഷ് തോട്ട (32) എന്നിവരാണ് കോതമംഗലം പൊലീസി​െൻറ പിടിയിലായത്.

എസ്.ഐ ശ്യാംകുമാർ, എ.എസ്.ഐ നിജു ഭാസ്കർ, നൗഷാദ്, ആസാദ്, കൃഷ്ണകുമാർ, അനൂപ്, ജിതേഷ്, അസ്ന എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പെരുമ്പാവൂർ അറക്കപ്പടി ഭാഗത്തുനിന്ന്​ പിടികൂടിയത്. രണ്ടാഴ്ച മുമ്പ്​ ഇടുക്കി കാഞ്ഞാർ കൂവപ്പിള്ളി ഭാഗത്ത് ഒളിവിൽ താമസിച്ചിരുന്ന പ്രതികൾ തലനാരിഴക്കാണ് പൊലീസി​െൻറ കൈയിൽനിന്ന്​ രക്ഷപ്പെട്ടത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Attempted murder: absconding suspects arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.