Posted On
date_range Updated On
date_range പി. ജയരാജന്‍റെ പേരിൽ തട്ടിപ്പിന് ശ്രമം
കണ്ണൂർ: സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവും ഖാദിബോർഡ് വൈസ്ചെയർമാനുമായ പി. ജയരാജന്‍റെ പേരിൽ വാട്സ്ആപ്പിൽ പണം ആവശ്യപ്പെട്ട് തട്ടിപ്പ്. അദ്ദേഹത്തിന്‍റെ ഫോട്ടോ ഉപയോഗിച്ച് പ്രൊഫൈൽ തയ്യാറാക്കിയുള്ള വാട്സ്ആപ്പ് അക്കൗണ്ട് ഉപയോഗിച്ച് നിരവധി പേരിൽ നിന്ന് പണം ആവശ്യപ്പെടുകയായിരുന്നു.
ജയരാജന്‍റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. കൊയിലാണ്ടി സ്വദേശിയുടെ നമ്പർ ഉപയോഗിച്ചാണ് തട്ടിപ്പിന് ശ്രമം നടന്നതെന്ന് പൊലീസിന്‍റെ പ്രാഥമികാന്വേഷണത്തിൽ തെളിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.