കൊച്ചിയിൽ കസ്റ്റംസ് പിടിച്ചെടുത്ത സ്വർണം
Posted On
date_range Updated On
date_range ബ്ലൂടൂത്ത് സ്‌പീക്കറിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; പിടിച്ചെടുത്തത് 1.35 കിലോ
കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. മലപ്പുറം സ്വദേശിയിൽനിന്ന് കസ്റ്റംസ് 1.35 കിലോ സ്വർണം പിടിച്ചെടുത്തു. ബ്ലൂടൂത്ത് സ്പീക്കറിനുള്ളിൽ ഒളിപ്പിച്ച് കടത്താനുള്ള ശ്രമത്തിനിടെ പരിശോധനയിൽ കുടുങ്ങുകയായിരുന്നു.
വിപണിയിൽ 99.84 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടിച്ചെടുത്തതെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് റിയാദിൽനിന്ന് എത്തിയ മലപ്പുറം സ്വദേശിയെ കസ്റ്റഡിയിൽ എടുത്തു. ബ്ലൂടൂത്ത് സ്പീക്കറിനുള്ളിൽ രണ്ട് തങ്കക്കട്ടികളായാണ് ഇയാൾ സ്വർണം ഒളിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.