മുഖ്യമന്ത്രിയുടെ പേരിൽ വാട്​സ്​ആപ് പ്രൊഫൈലുണ്ടാക്കി പണം തട്ടാൻ ശ്രമം; നമ്പർ ഹാക്ക് ചെയ്തു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയ‍ന്‍റെ വ്യാജ വാട്​സ്​ആപ് പ്രൊഫൈലുണ്ടാക്കി സാമ്പത്തിക തട്ടിപ്പിന്‌ ശ്രമം. തമിഴ്‌നാട്‌ സ്വദേശിയുടെ വാട്സ്​ആപ് നമ്പർ ഹാക്ക്‌ ചെയ്‌താണ്‌ തട്ടിപ്പിന്‌ ശ്രമം നടത്തിയത്​. പൊലീസ്‌ മേധാവിക്ക്‌ മുഖ്യമന്ത്രിയുടെ ഓഫിസ്‌ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ്‌ കേസെടുത്ത്​ അന്വേഷണം ആരംഭിച്ചു.

'ശ്രീ. പിണറായി വിജയൻ' എന്ന പേരിലാണ്‌ വാട്സ്​ആപ് അക്കൗണ്ട് ഉണ്ടാക്കിയത്‌. മുഖ്യമന്ത്രിയുടെ ചിത്രവും ഉപയോഗിച്ചു​. ഈ നമ്പറിൽനിന്ന്​ നിരവധി പേർക്ക്​ പണം ആവശ്യപ്പെട്ട്‌ സന്ദേശമയച്ചു. സംശയം തോന്നിയ ചിലർ മുഖ്യമന്ത്രിയുടെ ഓഫിസിൽ വിവരമറിയിക്കുകയായിരുന്നു. ​

കോയമ്പത്തൂർ സ്വദേശിയായ 60കാര‍ന്‍റെ നമ്പറാണ്‌ തട്ടിപ്പിനുപയോഗിച്ചതെന്ന്‌ പരിശോധനയിൽ കണ്ടെത്തി​. കസ്റ്റഡിയിലെടുത്ത്​ തിരുവനന്തപുരത്തെത്തിച്ച്​ നടത്തിയ ചോദ്യം ചെയ്യലിൽ ഇയാളല്ല പ്രതിയെന്ന്‌ വ്യക്തമായി.

തുടർന്നുള്ള അന്വേഷണത്തിലാണ്‌ നമ്പർ ഹാക്ക്‌ ചെയ്‌താണ്‌ തട്ടിപ്പ്‌ നടത്തുന്നതെന്ന്‌ തെളിഞ്ഞത്‌. ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള സംഘമാണ്‌ പിന്നിലെന്നാണ്‌ പ്രാഥമിക നിഗമനം. വാട്​സ്​ആപ് ഉപയോഗിച്ച ഫോണിന്റെ ഐ.പി വിലാസം കണ്ടെത്താനുള്ള ശ്രമത്തിലാണ്‌ പൊലീസ്‌. സിറ്റി സൈബർ പൊലീസ്‌ ഇൻസ്‌പെക്ടർ സിജു കെ. നായർക്കാണ്‌ അന്വേഷണ ചുമതല. 

Tags:    
News Summary - Attempt to extort money by creating a WhatsApp profile in the name of the Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.