Posted On
date_range Updated On
date_range ഓട്ടോ ഡ്രൈവറെ യാത്രക്കിടെ കഴുത്തിൽ തുണി മുറുക്കി അപായപ്പെടുത്താൻ ശ്രമം; ഒഡിഷ സ്വദേശി പിടിയിൽ
കൊയിലാണ്ടി: ദേശീയപാതയിൽ ഓട്ടോ ഡ്രൈവറെ അപായപ്പെടുത്താൻ ശ്രമം. യാത്രക്കാരനായ ഒഡിഷ സ്വദേശി പിടിയിൽ. ബുധനാഴ്ച രാത്രിയാണ് സംഭവം. കല്ലായി സ്വദേശി ഫൈസലിനെ അപായപ്പെടുത്താൻ ശ്രമിച്ച കരുണാകര ബഹറയാണ് പിടിയിലായത്.
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇയാൾ ഓട്ടോ വിളിച്ചത്. വെറ്റിലപ്പാറയിൽ എത്തിയപ്പോൾ പിന്നിലൂടെ ഫൈസലിന്‍റെ കഴുത്തിൽ തുണി മുറുക്കുകയായിരുന്നു. ഫൈസൽ ബഹളം വെച്ചതോടെ പ്രതി ഇറങ്ങി ഓടി. സംഭവമറിഞ്ഞ നാട്ടുകാർ ഇയാളെ പിന്തുടർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.