പാലക്കാട്: ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം. മലമ്പുഴ ആനക്കൽ സ്വദേശി സരിതയെയാണ് (32) കൊല്ലാൻ ശ്രമിച്ചത്. ചൊവ്വാഴ്ച രാവിലെ 11.30ഒാടെ ഒലവക്കോട്ടാണ് സംഭവം. ഭർത്താവ് ബാബുരാജ് (47) മലമ്പുഴ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.
ഒലവക്കോട് ബ്യൂട്ടീഷ്യൻ കോഴ്സ് പഠിക്കാനെത്തിയ സരിതയെ, ക്ലാസ് മുറിയിൽ എത്തിയാണ് പെട്രോൾ ഒഴിക്കാൻ ശ്രമിച്ചത്. ശരീരത്തിൽ പെട്രോൾ ഒഴിച്ചെങ്കിലും ഒാടിമാറിയതിനാൽ തീ കൊളുത്താനുള്ള ശ്രമം വിഫലമായി. ബാബുരാജിെൻറ അറസ്റ്റ് പാലക്കാട് ടൗൺ നോർത് പൊലീസ് രേഖപ്പെടുത്തി. സരിതയെ, പ്രഥമ ശുശ്രൂഷ നൽകിയശേഷം വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.