ദുരിതാശ്വാസനിധി തട്ടിപ്പ്​: സൈബർ പൊലീസ്​ കേസെടുത്തു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവന തട്ടിയെടുക്കാൻ വ്യാജ ഐ.ഡിയുണ്ടാക്കിയ സംഭ വത്തിൽ സൈബർ പൊലീസ്‌ കേസ്‌ രജിസ്‌റ്റർ ചെയ്‌തു. സംസ്ഥാന പൊലീസ്‌ മേധാവിയുടെ നിർദേശപ്രകാരമാണ്‌ കേസെടുത്തത്‌. തട് ടിപ്പ്‌ പിടിക്കപ്പെട്ടതോടെ വ്യാജ ഐ.ഡി ഡിലീറ്റ്‌ ചെയ്‌തു. പുതിയ മേൽവിലാസം നൽകുമ്പോൾ ഇൻവാലിഡ്‌ യു.പി.ഐ ഐ.ഡി എന്നാണ്‌ കാണിക്കുന്നത്‌.

keralacmdrf@sbi എന്നാണ് ഔദ്യോഗിക ഐ.ഡി. ഇതിൽ കേരള എന്ന ഇംഗ്ലീഷ്​ പദത്തി​​​െൻറ ആദ്യ ‘a’ മാറ്റി ‘e’ എന്നാക്കി. ഇതോടെ വിലാസം kerelacmdrf@sbi എന്നായി. ഇങ്ങനെ വ്യാജ യു.പി.ഐ (യൂനിഫൈഡ് പേമ​​െൻറ്സ് ഇൻറർഫേസ്) വിലാസമുണ്ടാക്കി അതുവഴി തട്ടിപ്പിനാണ്‌ ശ്രമിച്ചത്‌. സന്ദീപ്‌ സബജീത്ത്‌ യാദവ്‌ എന്നയാളുടെ പേരിലേക്കാണ്‌ വ്യാജ യു.പി.ഐ ഐ.ഡി റൂട്ട്‌ ചെയ്തത്‌.

സംഭവം പുറത്തുവന്നതോടെ പൊലീസ്‌ പ്രാഥമിക അന്വേഷണം നടത്തി യു.പി.ഐ കൈകാര്യം ചെയ്യുന്ന നാഷനൽ പേമ​​െൻറ്​ കോർപറേഷൻ ഓഫ്‌ ഇന്ത്യയെ വിവരം അറിയിച്ചു. ഇതിനെതുടർന്നാണ്‌ വ്യാജ ഐ.ഡി പിൻവലിച്ചതെന്ന്‌ കരുതുന്നു. തുടർന്ന്‌ കേസ്‌ രജിസ്‌റ്റർ ചെയ്‌ത്‌ അന്വേഷിക്കാൻ പൊലീസ്‌ മേധാവി ക്രൈംബ്രാഞ്ച്‌ മേധാവി എ.ഡി.ജി.പി ടി.കെ. വിനോദ്‌കുമാറിന്‌ നിർദേശം നൽകി. തുടർന്നാണ്‌ സൈബർ പൊലീസ്‌ സ്‌റ്റേഷനിൽ കേസ്‌ രജിസ്‌റ്റർ ചെയ്‌തത്‌.

സി.എം.ഡി.ആർ നിധി മുടക്കലിന്‌ പുറമെ പണം കൊള്ളയടിക്കാനുള്ള ശ്രമമാണ്‌ വ്യാജ ഐ.ഡിക്ക്‌ പിന്നിലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു.
Tags:    
News Summary - Attempt to theft money from CMDRF creating fake ID-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.