Posted On
date_range Updated On
date_range അട്ടപ്പാടി വനത്തിൽ കുട്ടിക്കൊമ്പൻ ചെരിഞ്ഞ നിലയിൽ
അഗളി: അട്ടപ്പാടിയിലെ വനത്തിൽ കുട്ടിക്കൊമ്പനെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. അഗളി ഫോറസ്റ്റ് റേഞ്ചിൽ ഉൾപ്പെട്ട ചിന്നപ്പറമ്പ് മന്തൻചോലയിലാണ് ആനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പത്ത് വയസ്സ് തോന്നുന്ന ആനയുടെ ജഡത്തിന് രണ്ടാഴ്ചയിലധികം പഴക്കമുണ്ട്. മരണകാരണം വ്യക്തമല്ല.
സീനിയർ വെറ്ററിനറി സർജൻ നവീെൻറ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി. പാലക്കാട് ഫ്ലെയിങ് സ്ക്വാഡ് ഡി.എഫ്.ഒ ശിവപ്രസാദിെൻറ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു. അന്വേഷണം തുടങ്ങിയതായി വനം വകുപ്പ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.