പ്രതിയെ പിടികൂടാനെത്തിയ പൊലീസ്​ സംഘത്തിന്​ നേരെ ആക്രമണം; നാലു പൊലീസുകാർക്ക്​ പരിക്ക്​

കോഴിക്കോട്​: പ്രതിയെ പിടികൂടാൻ എത്തിയ പൊലീസുകാർക്ക്​ നേരെ ആക്രമണം. കുറ്റ്യാടി ​നിട്ടൂരിൽ ഞായറാഴ്ച രാത്രി 11 മണിയോടെയാണ്​ സംഭവം.

എസ്​.​െഎ ഉൾപ്പെടെ നാലു പൊലീസുകാർക്കാണ്​ പരിക്കേറ്റത്​. പരിക്കേറ്റ ഒരു പൊലീസുകാരനെ കോഴിക്കോട്​ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ്​ ജീപ്പും അക്രമി സംഘം തർത്തതായാണ്​ വിവരം.

ബി.ജെ.പി പ്രവർത്തകനെ ആക്രമിച്ച കേസിലെ പ്രതിയെ പിടികൂടാൻ പോകുന്നതിനിടെയാണ്​ ആക്രമണം. സി.പി.എം പ്രവർത്തകരാണ്​ ആക്രമണത്തിന്​ പിന്നിലെന്നും​ പൊലീസ്​ പറഞ്ഞു.

Tags:    
News Summary - Attack on Kozhikode Police Team Four Cops Injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.