കഞ്ചാവ് ഉപയോഗത്തെ എതിർത്ത ഡി.വൈ.എഫ്.ഐ പ്രവർത്തകനുനേരെ സംഘടിത ആക്രമണം

പരപ്പനങ്ങാടി: ചെട്ടിപ്പടി ഹാര്‍ബര്‍ പരിസരത്ത് യുവാവിനുനേരെ സംഘടിത ആക്രമണം. ഡി.വൈ.എഫ്.ഐ പ്രവർത്തകനായ കിരണ്‍ പാലക്കണ്ടിക്ക് (25) നേരെയാണ് ആക്രമണമുണ്ടായത്.

കണ്ണിനും ചെവിക്കും പുറത്തും സാരമായി പരിക്കേറ്റ കിരണിനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ബുധനാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം.

പൊതുസ്ഥലത്ത് കഞ്ചാവ് വലിക്കുന്നത് ചോദ്യംചെയ്തതിനെ തുടര്‍ന്നാണ് ആക്രമണമുണ്ടായത്. അഞ്ചംഗ സംഘമാണ് ആക്രമിച്ചത്. സംഭവത്തിൽ മൂന്നുപേരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയതായി പരപ്പനങ്ങാടി പൊലീസ് അറിയിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തി.

 

Tags:    
News Summary - attack on DYFI worker who opposed the use of ganja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.