വിവരചോര്‍ച്ച: മുന്നറിയിപ്പുമായി ബാങ്കുകള്‍

കൊച്ചി: അക്കൗണ്ട് സുരക്ഷക്കായി ബാങ്കുകള്‍ നല്‍കുന്ന പ്രധാന നിര്‍ദേശങ്ങള്‍:

  1. രഹസ്യവിവരങ്ങള്‍ ആവശ്യപ്പെടുന്ന ഫോണ്‍ സന്ദേശം വന്നാല്‍ ഉടന്‍ ബാങ്കിന്‍െറ ഹോം ബ്രാഞ്ചുമായി ബന്ധപ്പെടുക.
  2. പിന്‍ നമ്പര്‍ ചോര്‍ന്നുവെന്ന് സംശയം തോന്നിയാല്‍ ഉടന്‍ മാറ്റുക.
  3. അക്കൗണ്ടെടുക്കുന്ന സമയത്ത് നല്‍കിയ ഫോണ്‍ നമ്പര്‍ മാറിയാല്‍ ഉടന്‍ ബാങ്കിനെ അറിയിക്കുക.
  4. ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, രഹസ്യ നമ്പര്‍ എന്നിവ ആരുമായും പങ്കുവെക്കാതിരിക്കുക.
  5. കാര്‍ഡ് ഉപയോഗിച്ച് ഷോപ്പിങ് നടത്തുമ്പോള്‍ കാര്‍ഡ് കണ്‍മുന്നില്‍വെച്ചുതന്നെ സൈ്വപ് ചെയ്യാന്‍ നിര്‍ദേശിക്കുക.
  6. കാര്‍ഡ് വഴി പണമടക്കുമ്പോള്‍ ലഭിക്കുന്ന രശീത് സ്വന്തമെന്ന് ഉറപ്പുവരുത്തുക.
  7. നിശ്ചിത കാലയളവില്‍ പിന്‍ നമ്പറുകള്‍ മാറ്റുക.
  8. ബാങ്കില്‍നിന്ന് എന്ന പേരില്‍ വരുന്ന ഫോണ്‍ കാളുകള്‍ക്ക് മറുപടിയായി പാസ്വേഡ് പറഞ്ഞുകൊടുക്കാതിരിക്കുക. ഒരു ബാങ്കും ഫോണില്‍ രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ ആവശ്യപ്പെടാറില്ല.
  9. സമ്മാനങ്ങള്‍ക്കായി വ്യാപാര സ്ഥാപനങ്ങള്‍ ബന്ധപ്പെടുമ്പോള്‍ എ.ടി.എം കാര്‍ഡ് വിവരങ്ങള്‍ ഫോണില്‍ കൈമാറരുത്. പകരം സ്ഥാപനങ്ങളില്‍ നേരിട്ടത്തെി നിജസ്ഥിതി ഉറപ്പുവരുത്തുക.
  10. ഫോണില്‍ വിവിവിധ ആപ്ളിക്കേഷനുകള്‍, ഗെയിമുകള്‍ തുടങ്ങിയവ കയറ്റുമ്പോള്‍ വിലപ്പെട്ട വിവരങ്ങള്‍ പുറത്തുപോകുന്നില്ളെന്ന് ഉറപ്പുവരുത്തുക.
  11. പെട്രോള്‍ പമ്പിലും മറ്റും ഇന്ധനം നിറക്കുന്നതിന് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ നേരില്‍തന്നെ പിന്‍ നമ്പര്‍ ടൈപ് ചെയ്യുക. പലരും ഇതിന് പമ്പ് ജീവനക്കാരുടെ സഹായം തേടാറുണ്ട്.
Tags:    
News Summary - atm security

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.