Posted On
date_range Updated On
date_range എ.ടി.എം തട്ടിപ്പ് പ്രതിയെ തിരുവനന്തപുരത്ത് എത്തിച്ചു
തിരുവനന്തപുരം: തലസ്ഥാനത്തെ എ.ടി.എം തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്‍റർപോൾ അറസ്റ്റ് ചെയ്ത പ്രതി മരിയോ അലക്സാണ്ട്രോയെ കേരളത്തിലെത്തിച്ചു. നിക്കാരാഗ്വയിൽ നിന്നാണ് മരിയൊയെ അറസ്റ്റ് ചെയ്തത്. റുമേനിയൻ പൗരനായ ഇയാൾ കേസിലെ ആറാം പ്രതിയാണ്. കെനിയയിൽ നിന്ന് നേരത്തെ തന്നെ ഇയാളെ പിടികൂടിയിരുന്നെങ്കിലും നിയമ തടസ്സം മൂലം കൈമാറ്റം വൈകുകയായിരുന്നു.
2016ലാണ് മരിയോ അടങ്ങുന്ന സംഘം വെള്ളയമ്പലം ആൽത്തറ ജങ്ഷ്നിൽ സ്ഥാപിച്ചിരുന്ന എ.ടി.എം കൗണ്ടറിൽ പ്രത്യേക ഇലക്ട്രോണിക് ഉപകരണം സ്ഥാപിച്ച് പണം തട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.