നന്മണ്ട: ബധിരനും മൂകനുമായ വയോധികന്‍ മുടങ്ങിപ്പോയ ക്ഷേമ പെന്‍ഷനുവേണ്ടി കാത്തിരിക്കുന്നു. എഴുകുളം ലക്ഷംവീട് കോളനിയിലെ അതൃമാന്‍കുട്ടിയാണ് (80) മുടങ്ങിപ്പോയ ക്ഷേമ പെന്‍ഷനുവേണ്ടി ദുരിതക്കിടക്കയില്‍ കാത്തുകിടക്കുന്നത്. നടക്കുമ്പോള്‍ വീണ് കാലുപൊട്ടി കിടപ്പായിട്ട് ഒന്നര വര്‍ഷത്തിലധികമായി. സംസാരശേഷിയില്ലാത്തതിനാല്‍ സഹോദരപുത്രന്‍ പുനത്തില്‍ പുറായില്‍ ഇസ്മയില്‍ അതൃമാന്‍കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
കിടപ്പിലായ സമയത്താണ് പെന്‍ഷന്‍ കുടിശ്ശിക വിതരണം ചെയ്യുന്നത്. യാത്രചെയ്യാന്‍ പറ്റാത്ത പരുവത്തിലായതിനാല്‍ ബന്ധുക്കള്‍ പഞ്ചായത്ത് സെക്രട്ടറിക്ക് കൊടുത്ത അപേക്ഷയില്‍ തപാല്‍ ഓഫിസ് മുഖേന ക്ഷേമപെന്‍ഷന്‍ നല്‍കണമെന്നായിരുന്നു അഭ്യര്‍ഥിച്ചത്. എന്നാല്‍, അധികൃതരുടെ ഭാഗത്തുനിന്ന് തുടര്‍നടപടികള്‍ ഉണ്ടായില്ല. കഴിഞ്ഞ ഓണത്തിനും അതൃമാന്‍കുട്ടിയുടെ വീട്ടില്‍ ക്ഷേമപെന്‍ഷന്‍ എത്തിയില്ല.
അതൃമാന്‍കുട്ടിയുടെ അസുഖവിവരമറിഞ്ഞ് ആരെങ്കിലും കൂളിപ്പൊയിലിലെ പുനത്തില്‍ പുറായില്‍ വീട്ടിലത്തെുമ്പോള്‍ തന്‍െറ പെന്‍ഷനായിരിക്കുമോ എന്ന് ആംഗ്യഭാഷയില്‍ ബന്ധുക്കളോട് ചോദിക്കുകയാണിദ്ദേഹം. ഇത് ക്ഷേമാന്വേഷണവുമായി വരുന്നവരുടെയും നൊമ്പരമായി മാറുന്നു. അസുഖം ഭേദമായാല്‍ ലക്ഷംവീട് കോളനിയിലേക്ക് മടങ്ങിപ്പോകാനാണ് താല്‍പര്യം. പക്ഷേ, നിന്നുപോയ ക്ഷേമ പെന്‍ഷന്‍ കിട്ടിയില്ളെങ്കില്‍ ഉപജീവനം എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന് ഇദ്ദേഹത്തിനറിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.