കോഴിക്കോട്: ഇത്തവണ അത്തത്തിന് പിന്നാലെ ചിങ്ങമാസം ആരംഭിച്ചത് പ്രത്യേകതകളോടെ. ചിങ്ങമാസത്തിന്റെ തുടക്കത്തോടൊപ്പം ഓണത്തിന്റെ ആവേശം ഉയരുന്നതിനിടെ കർക്കടകത്തിൽതന്നെ അത്തം എത്തിയതാണ് കൗതുകം. ഇത്തവണ ഓണത്തിന്റെ തുടക്കമായ അത്തം കർക്കടകത്തിന്റെ അവസാന ദിനത്തിലായിരുന്നു.
അത്തം മുതൽ തിരുവോണം വരെയുള്ള ദിവസങ്ങളാണ് പരമ്പരാഗതമായി ഓണാഘോഷത്തിന്റെ പ്രധാന ദിനങ്ങൾ. അത്തം തൊട്ട് പത്താംനാൾ ഓണം എന്ന ചൊല്ലിന് വിപരീതമായി അത്തം നക്ഷത്രം കഴിഞ്ഞ് പതിനൊന്നാം ദിവസമാണ് ഇത്തവണ തിരുവോണമെന്ന പ്രത്യേകതയും ഉണ്ട്. കർക്കടകം 31ാം തീയതിയായ ഞായറാഴ്ചയായിരുന്നു അത്തം. കർക്കടകത്തിൽ അത്തം വന്നത് മുമ്പ് 2007, 2009, 2010, 2019 വർഷങ്ങളിലാണ്. ചിങ്ങമാസത്തിന്റെ തുടക്കത്തിൽ തന്നെ തിരുവോണം എത്തുന്ന വർഷങ്ങളിൽ കർക്കടകത്തിൽ അത്തം വരുന്നത് അസാധാരണമല്ലെന്നാണ് ജ്യോതിഷികൾ പറയുന്നത്.
കർക്കടകം വറുതിയുടെ കാലഘട്ടമായാണ് പഴമക്കാർ പറഞ്ഞിരുന്നത്. ചിങ്ങം സമൃദ്ധിയുടെയും. ഐശ്യര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ മലയാളികളുടെ ആഘോഷമായ ഓണത്തിന് തുടക്കം കുറിക്കുന്ന ദിവസമായാണ് അത്തം കണക്കാക്കുന്നത്. ഇനി എത്ര വർഷം കഴിഞ്ഞാണ് കർക്കടകത്തിൽ അത്തം വരുക എന്ന് പഞ്ചാംഗം ഗണിച്ച് പരിശോധിച്ചശേഷമേ പറയാനാവൂ എന്നാണ് ജ്യോതിഷികൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.