ഖ​മ​റു​ദ്ദീ​നെ ഉടൻ അറസ്​റ്റ്​ ചെയ്യുമെന്ന്​ എ.എസ്​.പി

കാ​സ​ർ​കോ​ട്​: ഫാ​ഷ​ൻ ഗോ​ൾ​ഡ്​ ജ്വല്ലറി നി​ക്ഷേ​പ കേ​സിൽ പ്രതിയായ​ മ​ഞ്ചേ​ശ്വ​രം എം.​എ​ൽ.​എയും മുസ്​ലിംലീഗ്​ നേതാവുമായ എം.​സി. ഖ​മ​റു​ദ്ദീ​ൻെറ അറസ്​റ്റ്​ ഉടൻ ഉണ്ടായേക്കുമെന്ന്​ എ.എസ്​.പി വിവേക്​ കുമാർ. ക്രൈംബ്രാഞ്ച്​ ഉന്നത ഉദ്യോഗസ്​ഥർ ഉൾപ്പെടെ സ്​ഥലത്തെത്തിയിട്ടുണ്ട്​. എം.എൽ.എക്കെതിരായ തെളിവുകൾ ലഭിച്ചതായി എ.എസ്​.പി മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. കേസിൽ എം.എൽ.എയെ ചോദ്യംചെയ്യൽ തുടരുകയാണ്​. കാസർകോട്​ എസ്​.പി ഓഫിസിൽ 10 മണിയോടെയാണ്​ ചോദ്യം ചെയ്യൽ തുടങ്ങിയത്​.

ജ്വല്ലറി ജ​ന​റ​ൽ മാ​നേ​ജ​ർ പൂ​ക്കോ​യ ത​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ക​മ്പ​നി​യി​ലെ 16 ഡ​യ​റ​ക്​​ട​ർ​മാ​രെ​യും ജീ​വ​ന​ക്കാ​രെ​യും നേരത്തെ ചോ​ദ്യം​ചെ​യ്​​തിരുന്നു. കൂടാതെ, കേ​സ്​ ഒ​ത്തു​തീ​ർ​ക്കാ​ൻ മു​സ്​​ലിം ലീ​ഗ് ​നേ​തൃ​ത്വം മ​ധ്യ​സ്​​ഥ​ത​ക്ക്​ ഏ​ൽ​പി​ച്ച ക​ല്ല​ട്ര മാ​ഹി​ൻ ഉ​ൾ​പ്പെ​ടെ 60 പേ​രെയും​ ഇ​തു​വ​രെ ചോ​ദ്യം​ചെ​യ്​​തു. ഇ​വ​രു​ടെ മൊ​ഴ​ി​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലും ബാ​ങ്ക്​ പ​രി​ശോ​ധ​ന​ക​ളി​ൽ നി​ന്നു​മാ​യി സു​പ്ര​ധാ​ന രേ​ഖ​ക​ൾ ക​ണ്ടെ​ത്തി​യെ​ന്നും നി​ർ​ണാ​യ​ക ന​ട​പ​ടി ഉ​ട​ൻ പ്ര​തീ​ക്ഷി​ക്കാ​മെ​ന്നും അ​ന്വേ​ഷ​ണ​സം​ഘം സൂ​ച​ന ന​ൽ​കിയിരുന്നു.



Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.