Posted On
date_range Updated On
date_range ആഷിഖുൽ ഇസ്‌ലാമിൻെറ കൊലപാതകം: ഇരിട്ടി സി.ഐ കെ.ജെ. ബിനോയിക്ക് അന്വേഷണച്ചുമതല
ഇരിക്കൂർ: ആഷിഖുൽ ഇസ്‌ലാം കൊലപാതക കേസിൻെറ തുടരന്വേഷണം ഇരിട്ടി സി.ഐ കെ.ജെ. ബിനോയ്, ഇരിട്ടി എസ്.ഐ. ബേബി, പൊലീസ് ഉദ്യോഗസ്ഥരായ ശിഹാബുദ്ദീൻ, നിജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അന്വേഷിക്കും.
കണ്ണൂർ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന ആഷിഖുൽ ഇസ്‌ലാം കൊലപാതക കേസിലെ ഒന്നാം പ്രതി പരേഷ് നാഥ് മണ്ഡലിനെ സെപ്റ്റംബർ പതിനാറാം തീയതി പ്രതികൾ താമസിച്ചിരുന്ന സ്ഥലങ്ങളിൽ തെളിവെടുപ്പിനായി ഹാജരാക്കും.
ആഷിഖുൽ ഇസ്‌ലാമിൻെറ കൊലപാതകത്തിലേക്ക് പ്രതികളെ എത്തിച്ചത്തിൻെറ പ്രധാനകാരണം സാമ്പത്തികമായ നേട്ടമാണെന്ന് പൊലീസ് കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.