തിരുവനന്തപുരം: രാത്രി മഴ പെയ്യുമ്പോള്‍ നനയാതിരിക്കാന്‍ സെക്രട്ടേറിയറ്റിന് മുന്നിൽ ആശ വര്‍ക്കര്‍മാര്‍ കെട്ടിയ ടാര്‍പോളില്‍ പൊലീസിനെക്കൊണ്ട് അഴിച്ചുമാറ്റുന്ന പിണറായി വിജയന്‍ കമ്മ്യൂണിസ്റ്റാണോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ആശ വര്‍ക്കര്‍മാര്‍ക്ക് പിന്തുണ നല്‍കി എല്ലാ ജില്ലകളിലും കോണ്‍ഗ്രസ് മാര്‍ച്ച് നടത്തുന്നുണ്ട്. സമരം ചെയ്യുന്നവരെ ശത്രുക്കളെ പോലെ കാണുന്നത് ശരിയല്ല. ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീവച്ച് നാല് പേരെ കൊലപ്പെടുത്തിയ പാര്‍ട്ടിയാണ് സി.പി.എം. അതേ സി.പി.എമ്മാണ് സമരം ചെയ്യുന്നവരെ അപമാനിക്കുന്നത്.
കെ.എസ്.ആര്‍.ടി.സിയില്‍ സമരം ചെയ്യുന്നവര്‍ക്ക് ശമ്പളം എഴുതേണ്ടെന്നാണ് പറയുന്നത്. ആരോഗ്യമന്ത്രിയുടെ വീട്ടിലെത്തിയ സമരക്കാരെ ആക്ഷേപിച്ചു. സ്ത്രീകള്‍ സമരം ചെയ്യുമ്പോള്‍ സര്‍ക്കാര്‍ എന്തിനാണ് ഭയപ്പെടുന്നത്. മറ്റു സമരങ്ങളോടൊന്നും ഇത്രയും ഭീഷണിയില്ലല്ലോയെന്നും വി.ഡി. സതീശൻ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.