നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് ജയിക്കില്ല; സതീശന് പിന്നിൽ പിണറായി വിജയൻ, ആരോപണവുമായി പി.വി അൻവർ

മലപ്പുറം: നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിക്കില്ലെന്ന് പി.വി അൻവർ. മുസ്‍ലിം സമുദായം ഷൗക്കത്തിനൊപ്പം നിൽക്കില്ല. സമുദായത്തിനകത്ത് നിന്ന് അതിനെ വിമർശിച്ചയാളാണ് ഷൗക്കത്ത്. സിനിമയിലൂടെ ഷൗക്കത്ത് സമുദായത്തെ വിമർശിച്ചു. അൻവർ പിന്തുണച്ചാലും ഷൗക്കത്ത് ജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വി.ഡി സതീശന് പിന്നിൽ പിണറായി വിജയനാണ്. അതിനാലാണ് താൻ ഉന്നയിച്ച ആരോപണങ്ങളിൽ യു.ഡി.എഫ് സമരം നടത്താതിരുന്നത്. യു.ഡി.എഫ് ഒരുമിച്ചെടുത്ത തീരുമാനം പോലും സതീശൻ അംഗീകരിക്കാനോ പ്രഖ്യാപിക്കാനോ തയാറായില്ലെന്നും പി.വി അൻവർ കുറ്റപ്പെടുത്തി.

രാജി വെക്കുമ്പോൾ വീണ്ടും മത്സരിക്കുമെന്ന് എനിക്ക് പറയാമായിരുന്നു. പക്ഷേ ഞാൻ യുഡിഎഫിന് മലയോര മേഖലയിലെ വിഷയം ഉന്നയിക്കാൻ ഒരു വഴി കൊടുക്കുകയാണ് ചെയ്തത്. ഷൗക്കത്തിനെ വെച്ച് മുന്നോട്ട് വെച്ച് പോകാൻ ആകില്ലെന്ന് താൻ പറഞ്ഞു. അവിടെയാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്നും അൻവർ പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തില്‍ ഇന്നലെ വീട്ടില്‍ വന്നിരുന്നു.രാഹുൽ പിണറായിസത്തിൻ്റെ ഇരയാണ്.യൂത്തിൻ്റെ ഉന്നതനായ നേതാവ്.പിണറായിസത്തെ താഴെ ഇറക്കണമെന്നാണ് രാഹുൽ പറഞ്ഞതെന്ന പി.വി അൻവർ പറഞ്ഞു.

Tags:    
News Summary - Aryadan Shoukath will not win in Nilambur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.