നേതാക്കളുടെ അറസ്റ്റ്: ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധം; വോട്ട് കൊള്ളക്കെതിരായ ഫ്രീഡം നൈറ്റ് മാര്‍ച്ച് ആഗസ്റ്റ് 14ന്

തിരുവനന്തപുരം: വോട്ടർപട്ടികയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി പ്രതിഷേധിച്ച പ്രതിപക്ഷ നേതാവിനെയും എ.ഐ.സി.സി അധ്യക്ഷനെയും എം.പിമാരെയും അറസ്റ്റ് ചെയ്തതിനെതിരെ ഇന്ന് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും.

ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വൈകീട്ട് പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു.

വോട്ട് കൊള്ളക്കെതിരെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തുന്ന പോരാട്ടങ്ങളെ പിന്തുണച്ച് കെ.പി.സി.സി 14ന് രാത്രി എട്ടിന് ഫ്രീഡം ലൈറ്റ് നൈറ്റ് മാര്‍ച്ച് നടത്തുമെന്ന് സണ്ണി ജോസഫ് അറിയിച്ചു.

Tags:    
News Summary - Arrest of leaders: Congress protests today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.