കണ്ണൂര്‍: കണ്ണൂരിൽ മാധ്യമപ്രവർത്തകനെയും ഭാര്യയെയും കെട്ടിയിട്ട് വീട് കൊള്ളയടിച്ച സംഭവത്തിൽ മൂന്നാമത്തെ പ്രതിയെയും അന്വേഷണസംഘം അറസ്റ്റ് ചെയ്തു. മാതൃഭൂമി കണ്ണൂര്‍ ന്യൂസ് എഡിറ്റര്‍ കെ. വിനോദ്ചന്ദ്രൻ, ഭാര്യ സരിതകുമാരി എന്നിവരെ കെട്ടിയിട്ട് വീട് കൊള്ളയടിച്ച സംഘത്തിലെ ബംഗ്ലാദേശ് മൊറാല്ഗഞ്ച് സ്വദേശി ആലംകീർ എന്ന റഫീഖാണ് (42) അറസ്റ്റിലായത്.
നേരത്തെ മറ്റൊരുകേസില്‍ ഡല്‍ഹിയില്‍ അറസ്റ്റിലായ ഇയാൾ തിഹാര്‍ ജയിലിലായിരുന്നു. ഇവിടെനിന്നാണ് വൻ സുരക്ഷയോടെ ഡല്‍ഹി പൊലീസ് വെള്ളിയാഴ്ച പ്രതിയെ കണ്ണൂരിലെത്തിച്ചത്.
തുടര്‍ന്ന്്് അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തി.നേരത്തെ ഈ കേസില്‍ രണ്ടുപേർ അറസ്റ്റിലായിരുന്നു. ഇതിൽ ബംഗ്ലാദേശ് ഖുല്‍നയിലെ മുഹമ്മദ്ഹിലാല് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.
മറ്റൊരു പ്രതി ഹുബ്ബള്ളിയില്‍ അറസ്റ്റിലായ ബംഗ്ലാദേശ് പെരിഷ്പൂര് ചണ്ടിപ്പൂരിലെ മുഹമ്മദ്മാണിക് സര്ദറിനെ കഴിഞ്ഞദിവസം കണ്ണൂരില്‍ എത്തിച്ചിരുന്നു. ഇയാളെ വ്യാഴാഴ്ച കര്‍ണാടക ദാര്‍വാഡ് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. വെള്ളിയാഴ്ച അറസ്റ്റിലായ ആലംകീറിനെ ആഴ്ചകള്‍ക്കുമുമ്പ് ഡല്‍ഹി പൊലീസാണ് പിടികൂടിയത്.
ഇയാളില്‍നിന്ന് തോക്കും വെടിയുണ്ടകളും പിടികൂടിയിരുന്നു. കണ്ണൂരിലെ കേസിന് പുറേമ തൃപ്പൂണിത്തുറയിലെയും ഹുബ്ബള്ളിയിലെയും കവര്‍ച്ചക്കേസിലും ഇയാള്‍ കൂട്ടുപ്രതിയാണ്. 2018 സെപ്റ്റംബര്‍ അഞ്ചിന് പുലർച്ചയാണ് കണ്ണൂര്‍ താഴെ ചൊവ്വക്ക് സമീപത്തെ വാടകവീട്ടിൽനിന്ന് 60 പവൻ സ്വര്‍ണവും പണവും കൊള്ളയടിച്ചത്. സിറ്റി എസ്.ഐ എ. അനില്‍കുമാര്‍, എസ്.ഐ സുനില്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് കേസന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.