ഫ്രാ​േങ്കാ മുളക്കലിനെ രൂപതയുടെ ചുമതലകളിൽ നിന്ന്​ മാറ്റി

കോട്ടയം: ലൈംഗികാരോപണം നേരിടു​ന്ന ജലന്ധർ ബിഷപ്​ ഫ്രാ​േങ്കാ മുളക്കലിനെ രൂപതയുടെ ചുമതലകളിൽ നിന്ന്​ മാറ്റി. മുംബൈ അതിരൂപത മുൻ സഹായ മെത്രാൻ ആഗ്നെലോ റൂഫിനോ ഗ്രേഷ്യസിനാണ്​ പകരം ചുമതല നൽകിയിരിക്കുന്നത്​. തന്നെ ചുമതലകളിൽ നിന്ന്​ നീക്കണമെന്ന്​ ഫ്രാ​േങ്കാ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

അതിനിടെ ​കന്യാസ്​ത്രീയുടെ പരാതിയിൽ ഫ്രാ​േങ്കായെ തൃപ്പൂണിത്തുറയില ​ക്രൈംബ്രാഞ്ച്​ ഒാഫീസിൽ ​േചാദ്യം ചെയ്യുന്നത് രണ്ടാം ദിവസവും തുടരുകയാണ്​. ഇന്നു തന്നെ ബിഷപ്പി​​​​​െൻറ അറസ്​റ്റ്​ ഉണ്ടായേക്കുമെന്നാണ്​ റിപ്പോർട്ട്.​ അറസ്​റ്റിന്​ നിയമ തടസ്സമില്ലെന്ന്​ ​ഡയറക്​ടർ ജനറൽ ഒാഫ്​ പ്രോസിക്യുഷനും പൊലീസ്​ മേധാവി ലോക്​നാഥ്​ ​െബഹ്​റയും അറിയിച്ചു.

പുതുതായി ഒരു വാദവും മുന്നോട്ടുവെക്കാൻ ബിഷപ്പിന്​ കഴിഞ്ഞില്ലെന്നാണ്​ വിവരം. ഫലത്തിൽ ബിഷപ്പ്​ കടുത്ത പ്രതിരോധത്തിലാണ്​. പൊലീസ്​ ഇന്ന്​ മുന്നോട്ടുവെച്ച ചോദ്യത്തിന്​ ഒന്നിനു പോലും വ്യക്​തമായ മറുപടി നൽകാൻ അയാൾക്കായിട്ടില്ല. ചോദ്യം ചെയ്യലിൽ മാനസികമായി തകർന്ന അവസ്​ഥയിലാണ്​ ബിഷപ്പ്​ എന്നാണ്​ റിപോർട്ട്​.

ചോദ്യങ്ങളും ഉപചോദ്യങ്ങളുമായി ഇന്ന്​ 200 ചോദ്യങ്ങളാണ് ​​െപാലീസ്​ തയാറാക്കിയത്​. ചോദ്യത്തിന്​ മാത്രം ഉത്തരം നൽകിയാൽ മതിയെന്ന നിലപാടിലാണ്​ പൊലീസ്​. ഇന്ന​ലത്തേതിൽ നിന്ന്​ വ്യത്യസ്​തമായ നിലപാടാണ്​ പൊലീസ്​ സ്വീകരിക്കുന്നത്​. തെളിവുകൾ കാണിക്കാതെ ചോദ്യം ചെയ്​ത ശേഷം പിന്നീട്​ ബൊധ്യപ്പെടുത്തുന്ന രീതിയാണ്​ അവലംബിക്കുന്നത്​. അത്​ ബിഷപ്പിനെ വെട്ടിലാക്കുകയാണ്​.

എല്ലാ ചോദ്യങ്ങൾക്കും ഇല്ല എന്ന ബിഷപ്പി​​​​​​​​​​​െൻറ ഉത്തരം പൊലീസിനെ ചൊടിപ്പിക്കുന്നുണ്ട്​. അതേസമയം, കന്യാസ്​ത്രീയുടെ രഹസ്യമൊഴിയെ സാധൂകരിക്കുന്ന തെളിവുകളാണ്​ പൊലീസി​​​​​​​​​​​െൻറ ബലം.

ഇന്നലെ ഏഴരമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനിടെ ഭക്ഷണം പോലും കഴിക്കാൻ ബിഷപ്പ്​ തയാറായിരുന്നില്ല. ഉച്ച ഭക്ഷണത്തിനായി ബിസ്​ക്കറ്റും സാൻഡ്​വിച്ചും വെള്ളവുമായിരുന്നു തയാറാക്കിയിരുന്നതെങ്കിലും രണ്ട്​ അണ്ടിപ്പരിപ്പും വെള്ളവുമാണ്​ കഴിച്ചത്​. ഇടക്കി​െട വെള്ളം ആവശ്യപ്പെടുകയും ചെയ്​തിരുന്നു.


Tags:    
News Summary - Arrest of Bishop - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.