മോഹനൻ
Posted On
date_range Updated On
date_range കഞ്ചാവ് കേസിൽ 30 വർഷത്തിനുശേഷം പ്രതി പിടിയിൽ
കോതമംഗലം: കഞ്ചാവ് കൃഷി നടത്തി ഒളിവിൽപോയ പ്രതി 30 വർഷത്തിനുശേഷം പൊലീസ് പിടിയിലായി. കുട്ടമ്പുഴ പള്ളത്തുപറമ്പിൽ മോഹനനാണ് (65) കുട്ടമ്പുഴ പൊലീസിെൻറ പിടിയിലായത്.
കുട്ടമ്പുഴ കല്ലേലിമേട് ഭാഗത്താണ് ഇയാളും സുഹൃത്തുക്കളും വനം കൈയേറി കഞ്ചാവ് കൃഷി നടത്തിയത്. പൊലീസ് കേസെടുത്തതിനെത്തുടർന്ന് ഒളിവിൽ പോവുകയായിരുന്നു.
നാലുപേരെ നേരത്തേ പിടികൂടി. വടകരയിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എസ്.എച്ച്.ഒ കെ.എം. മഹേഷ് കുമാർ, എ.എസ്.ഐ അനിൽകുമാർ, എസ്.സി.പി.ഒമാരായ കെ.എ. അഭിലാഷ് ശിവൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.