കൊച്ചി: ആർത്തവ അയിത്തത്തിനെതിരെ തൊട്ടുകൂടാമെന്ന പ്രഖ്യാപനവുമായി ‘ആർപ്പോ ആർത്ത വം’ പരിപാടിക്ക് കൊച്ചി മറൈൻഡ്രൈവിൽ ആവേശോജ്വല തുടക്കം. ആർത്തവം അയിത്തമല്ലെന്ന് പ് രഖ്യാപിച്ച് കേരളത്തിനകത്തും പുറത്തും നിന്നായി നിരവധി യുവാക്കളും സാമൂഹിക സാംസ്ക ാരിക പ്രവർത്തകരുമാണ് ‘ആർപ്പോ ആർത്തവ’ വേദിയിലെത്തിയത്.
ശബരിമലയിൽ ദർശനം നടത്തിയ ട്രാൻസ്ജെൻഡറുകളായ രഞ്ജുമോൾ മോഹൻ, അനന്യ അലക്സ്, അവന്തിക വിഷ്ണു, തൃപ്തി ഷെട്ടി എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ‘ആർത്തവം: വിശ്വാസം-ഭരണഘടന’, ‘ആർത്തവം: സമൂഹം-അനുഭവം’ വിഷയങ്ങളിൽ ഡോ.രേഖ രാജ്, ദയ ഗായത്രി, പി.സി. ഉണ്ണിച്ചെക്കൻ, ധ്യാൻ, ആർ.ബി. ശ്രീകുമാർ, തങ്കമ്മ, മൈത്രേയൻ തുടങ്ങിയവർ സംസാരിച്ചു.
കോവൻ സംഘത്തിെൻറ പാട്ട്, ട്രാൻസ്ജെൻഡറുകളുടെ നൃത്തം തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറി. വൈകീട്ടോടെ മറൈൻഡ്രൈവിൽനിന്ന് രാജേന്ദ്രമൈതാനി വരെ നടന്ന ആർത്തവറാലിയിൽ നിരവധിപേർ പങ്കെടുത്തു. റാലി സമ്മേളനം സംവിധായകൻ പാ.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. തുടർന്ന് അദ്ദേഹത്തിെൻറ നേതൃത്വത്തിലുള്ള കാസ്റ്റ്െലസ് കലക്ടിവ് മ്യൂസിക് ബാൻഡിെൻറ സംഗീതപരിപാടി അരങ്ങേറി.
സമാപനദിനമായ ഞായറാഴ്ച ഉച്ചക്ക് 12ന് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കെ.പി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, സി.പി.ഐ നേതാവ് ആനിരാജ, സി.കെ. ജാനു, അനിതാ ദുബെ തുടങ്ങിയവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.