Posted On
date_range Updated On
date_range കാളികാവിൽ സൈന്യം നിർമിച്ച പാലം തകർന്നു
നിലമ്പൂർ: കാളികാവ് മുത്തൻ തണ്ടിൽ സൈന്യം നിർമിച്ച പാലം തകർന്നു. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ഉരുൾപൊട്ടലിലാണ് സേന നിർമിച്ച പാലവും തകർന്നത്. ഒരാഴ്ച മുമ്പുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒലിച്ചു പോയ പാലത്തിന്‍റെ സ്ഥാനത്ത് കോയമ്പത്തൂർ ആർട്ടിലറി വിഭാഗത്തിലെ സൈനികർ എത്തിയാണ് താൽകാലിക പാലം നിർമിച്ചത്.
എന്നാൽ, ഈ പാലത്തിനും മലവെള്ളപ്പാച്ചിലിനെ അതിജീവിക്കാനായില്ല. ഇതോടെ മാളിയേക്കൽ പ്രദേശത്തെ ജനങ്ങൾക്ക് വെന്തോടൻ പടിയുമായി ബന്ധപ്പെടാനുള്ള ഏകമാർഗം അടഞ്ഞിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.