മദ്യപിച്ചെത്തി വീട്ടിൽ ബഹളമുണ്ടാക്കിയതിനെ ചൊല്ലി തർക്കം; പിതാവിന്റെ വെട്ടേറ്റ മകൻ മരിച്ചു

നെടുങ്കണ്ടം (ഇടുക്കി): പിതാവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇടുക്കി ചെമ്മണ്ണാർ മൂക്കനോലിൽ ജെനീഷ് (38) ആണ് മരിച്ചത്. പിതാവ് തമ്പിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ബുധനാഴ്ച രാത്രി ഏഴിനാണ് സംഭവം. സ്ഥിരം മദ്യപാനിയായ മകൻ വീട്ടിലെത്തി ബഹളമുണ്ടാക്കിയതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ പിതാവ് വെട്ടുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെയായിരുന്നു മരണം.

Tags:    
News Summary - Argument over being drunk; The father killed son

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.