കോട്ടയം: ലോകകപ്പ് ഫുട്ബാൾ മത്സരത്തിൽ അർജൻറീനയുടെ തോൽവിയിൽ മനംനൊന്ത് ആറ്റിൽ ചാടിയ യുവാവിെൻറ മൃതദേഹം കണ്ടെത്തി. അയർക്കുന്നം ആറുമാനൂർ കൊറ്റത്തിൽ അലക്സാണ്ടറുടെ മകൻ ഡിനു അലക്സിെൻറ (30) മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ എട്ടിന് ഇല്ലിക്കൽപാലത്തിനോട് ചേർന്നാണ് മൃതദേഹം കരക്കടിഞ്ഞത്. വെള്ളിയാഴ്ച പുലർച്ച ക്രൊയേഷ്യ-അർജൻറീന മത്സരത്തിൽ അർജൻറീനയുടെ തോൽവിയോടെ വീട്ടിൽനിന്ന് ഇയാളെ കാണാതാകുകയായിരുന്നു. തുടർന്ന് ആറ്റിൽ ചാടിെയന്ന നിഗമനത്തിൽ അഗ്നിരക്ഷ സേനയും പൊലീസും മീനച്ചിലാറ്റിൽ വ്യാപക തിരച്ചിൽ നടത്തിയിരുന്നു. മാലയിൽനിന്നാണ് ഡിനുവിെൻറ മൃതദേഹമാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞത്. ഫുട്ബാൾ പ്രേമികളടക്കമുള്ളവരുടെ സാന്നിധ്യത്തിൽ മൃതദേഹം ആറുമാനൂർ മംഗളവാർത്ത പള്ളിയിൽ സംസ്കരിച്ചു.
രണ്ടുദിവസം മുമ്പ് ഡിനുവിനെ കാണാതായപ്പോൾ വീട്ടിൽ പരിശോധനക്കെത്തിയ പൊലീസ് നായ് ആറുമാനൂർ കടവിലേക്ക് രണ്ടുവട്ടം മണം പിടിച്ച് ഓടിയതോടെയാണ് ആറ്റിൽ ചാടിയെന്ന നിഗമനത്തിൽ എത്തിയത്. വെള്ളിയാഴ്ച പുലർച്ച വീട്ടിൽ ഒറ്റക്കിരുന്ന് കളികണ്ട ഡിനുവിെൻറ ആത്മഹത്യക്കുറിപ്പ് മുറിയിൽനിന്നും ഫോൺ അറുമാനൂർകടവിൽനിന്നും കണ്ടെത്തിയിരുന്നു. പഴ്സും എ.ടി.എം കാർഡും ഉൾപ്പെടെയുള്ളവ വീട്ടിൽ ഉപേക്ഷിച്ചാണ് പോയത്. കടുത്ത മെസി ആരാധകൻ കൂടിയായ ഡിനുവിെൻറ പുസ്തകങ്ങളിലെല്ലാം അർജൻറീനയെക്കുറിച്ചും മെസിയെക്കുറിച്ചും കുറിപ്പുകളായിരുന്നു.
അർജൻറീന തോറ്റതിെൻറ മനോഃദുഖമാണ് സംഭവത്തിനു പിന്നിലെന്നും മറ്റുകാരണങ്ങളില്ലെന്നും ബന്ധുക്കൾ പറഞ്ഞു. അർജൻറീന തോറ്റാൽ പിന്നെ പുറത്തിറങ്ങി നടക്കാനാകില്ലെന്ന് ഡീനു പറഞ്ഞിരുന്നതായി പിതാവ് അലക്സാണ്ടർ പറഞ്ഞു. മെസിയുടെ ചിത്രമുള്ള മൊബൈൽഫോണിെൻറ കവറും േജഴ്സിയും മുറിയിലുണ്ടായിരുന്നു. ബി.എസ്സി ബിരുദധാരിയായ ഡിനു എൽ.ഡി.സി റാങ്ക് ലിസ്റ്റിലുണ്ട്. കോട്ടയത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരുകയായിരുന്നു. ഖത്തറിൽ ജോലിയുള്ള ഏകസഹോദരി ദിവ്യയും നാട്ടിലെത്തിയിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.