കോട്ടയം: ലോകകപ്പ് ഫുട്ബാൾ മത്സരത്തിൽ അർജൻറീന പരാജയപ്പെട്ടതിനു പിന്നാലെ ആത്മഹത്യക്കുറിപ്പെഴുതിെവച്ചശേഷം കാണാതായ യുവാവിനായി തിരച്ചിൽ തുടരുന്നു.
അയർക്കുന്നം ആറുമാനൂർ കൊറ്റത്തിൽ പി.വി. അലക്സാണ്ടറുടെ മകൻ ഡിനു അലക്സിനെയാണ് (30) വെള്ളിയാഴ്ച പുലർച്ച കാണാതായത്. മീനച്ചിലാർ കേന്ദ്രീകരിച്ച് രണ്ടാംദിവസവും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശനിയാഴ്ച രാവിലെ മുതൽ വൈകീട്ട് ആറുവരെ പൊലീസും ഫയർഫോഴ്സും നാട്ടുകാരും തിരച്ചിൽ നടത്തി. ഫയർഫോഴ്സ് ആഴമുള്ള കയങ്ങളിൽ അന്വേഷിച്ചപ്പോൾ നാട്ടുകാരും പൊലീസും പുഴയുടെ ഇരുകരയിലും പരിശോധന നടത്തി.
ഡിനുവിെന കാണാതായതിനെ തുടർന്ന് വീട്ടിൽ പരിശോധനക്കെത്തിയ പൊലീസ് നായ് ഓടി തൊട്ടടുത്തുള്ള മീനച്ചിലാറ്റിലെ അരങ്കത്ത് കടവിൽ നിന്നു. ഇതോടെയാണ് ആറ്റിൽ തിരച്ചിലിന് തീരുമാനിച്ചത്. അതിനിടെ, ഡിനു മറ്റെവിടെയെങ്കിലും പോകാനുള്ള സാധ്യതകളും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഡിനു മുമ്പ് പഠിക്കുകയും ജോലി ചെയ്യുകയും ചെയ്ത സ്ഥലങ്ങൾ കേന്ദ്രീകരിച്ചും അന്വേഷിക്കുന്നുണ്ട്. അന്വേഷണ ഭാഗമായി ഡിനുവിെൻറ ചിത്രം ഉൾപ്പെടെ മറ്റു പൊലീസ് സ്റ്റേഷനുകളിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.