പരമ്പരാഗത വോട്ട് ബാങ്കായി ക്രൈസ്തവരെ കാണേണ്ടെന്ന് തൃശൂർ അതിരൂപത

തൃശൂർ: അധികാരം നേടാൻ ഏത് തീവ്രവാദ പ്രസ്ഥാനങ്ങളുമായും കൂട്ടുകൂടാനുള്ള മുന്നണികളുടെ നീക്കം അംഗീകരിക്കാനാകില്ലെന്ന് കത്തോലിക്ക സഭാ തൃശൂർ അതിരൂപതയുടെ മുഖപത്രം. ഇത്തരം കൂട്ടുകെട്ടിലൂടെ നഷ്ടപ്പെടുത്തുന്നത് മതേതര ബന്ധങ്ങളാണെന്നും മുഖപത്രത്തിലെ ലേഖനം ചൂണ്ടിക്കാട്ടുന്നു.

ക്രൈസ്തവ സമൂഹത്തെ അവഗണിക്കുന്നു. ഇതുവരെ സഭയും വിശ്വാസികളും പ്രതികരിക്കാൻ തയാറായില്ല. അവഗണനക്കെതിരെ തെരഞ്ഞെടുപ്പിലൂടെ മറുപടി നൽകുമെന്നും മുഖപത്രത്തിൽ പറയുന്നു.

പരമ്പരാഗത വോട്ട് ബാങ്ക് ആയി ക്രൈസ്തവ സമൂഹത്തെ ഇനി കാണേണ്ടതില്ല. ആരാണോ പരിഗണിക്കുന്നത് അവർക്ക് അനുകൂലമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുമെന്നും മുഖപത്രത്തിൽ വ്യക്തമാക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.