പ്രായപൂര്‍ത്തിയാകാത്ത വിദ്യാർഥിയെ ബലാത്സംഗം ചെയ്​തെന്ന്​ പരാതി; അറബി കോളജ് അധ്യാപകൻ ഒളിവിൽ

മലപ്പുറം: കല്‍പകഞ്ചേരിയില്‍ അറബി കോളജ് അധ്യാപകൻ പ്രായ പൂര്‍ത്തിയാകാത്ത വിദ്യാർഥിയെ ബലാത്സംഗം ചെയ്​തതായി പരാതി. പരാതിയിൽ പൊലീസ് പോക്​സോ നിയമപ്രകാരം കേസ്​ രജിസ്​റ്റർ ചെയ്​തതോടെ അധ്യാപകൻ ഒളിവിൽ പോയി.

അധ്യാപകനായ സലാഹുദ്ദീൻ തങ്ങളാണ് പതിനേഴുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്​തത്​. പീഡനവിവരം പുറത്തുപറയരുതെന്ന്​ അധ്യാപകൻ ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി പീഡനവിവരം വീട്ടുകാരോട് പറഞ്ഞിരുന്നില്ല. വീട്ടുകാര്‍ വിവാഹം ആലോചിച്ചപ്പോള്‍ പെണ്‍കുട്ടി നിരസിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.

വീട്ടുകാർ ചൈൽഡ്​ ലൈൻ പ്രവർത്തകരെ വിവരമറിയിക്കുകയും പിന്നീട്​ പരാതി കൽപകഞ്ചേരി പൊലീസിന്​ കൈമാറുകയുമായിരുന്നു.

കോളജിലെ മറ്റ് പെണ്‍കുട്ടികളേയും ഇയാള്‍ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്ന്​ പൊലീസ്​ പറയുന്നു. ഇത് സംബന്ധിച്ച് പരാതികള്‍ ലഭിച്ചിട്ടില്ലെങ്കിലും ഇക്കാര്യവും അന്വേഷിക്കുന്നുണ്ടെന്നും പ്രതിയെ എത്രയും പെട്ടെന്ന് പിടികൂടുമെന്നും കല്‍പകഞ്ചേരി പൊലീസ് അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.