അറബിക് കാലിഗ്രാഫി മൽസരം : എൻട്രികൾ ക്ഷണിക്കുന്നു

ഉളിയിൽ: ഐഡിയൽ അക്കാദമി ഫോർ ഹയർ എജുക്കേഷൻ അറബിക് ഡിപ്പാർട്ട്മെന്റിന്റെ അഭിമുഖ്യത്തിൽ അന്താരാഷ്ട്ര അറബിക് ദിനാചരണത്തിന്റെ ഭാഗമായി നടത്തുന്ന അഖില കേരള അറബിക് കാലിഗ്രാഫ്രി മൽസരത്തിലേക്ക് എൻട്രികൾ ക്ഷണിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 5000 രൂപ, 3000 രൂപ, 2000 രൂപ കാഷ് അവാർഡും സർട്ടിഫിക്കറ്റും മൊമെന്റോയും ലഭിക്കും.

تعلموا العربية فَإِنَّهَا من دينكم

എന്ന വാചകമാണ് കാലിഗ്രഫിയിൽ ചെയ്യേണ്ടത്.

നിബന്ധനകൾ:

1. A3 വലുപ്പമുള്ള പേപ്പറിലാണ് നൽകിയിട്ടുള്ള അറബി വാചകം തയ്യാറാക്കേണ്ടത്.
2. കറുത്ത മഷി നിർബന്ധം
3. ഏത് എഴുത്ത് ശൈലിയിലും കാലിഗ്രഫി ചെയ്യാം
4. ഖലമുപയോഗിച്ച് വരക്കുന്ന സൃഷ്ടികൾ മാത്രമായിരിക്കും സ്വീകരിക്കുക.
5. കാലിഗ്രഫി ചെയ്യുന്ന ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ താഴെ കൊടുക്കുന്ന നമ്പറിലേക്ക് അയക്കണം.
6. 2023 ഡിസംബർ 10 ന് മുമ്പായി താഴെ പറയുന്ന അഡ്രസിലേക്ക് സൃഷ്ടികൾ ഫ്രെയിം ചെയ്ത് അയക്കേണ്ടതാണ്. മൽസരാർത്ഥിയുടെ പേര്, പഠിക്കുന്ന കോളേജിന്റെ, അഡ്രസ് ഫോൺ നമ്പർ, ജനന തീയതി എന്നിവ പ്രത്യേകം പരാമർശിക്കേണ്ടതാണ്.
7. 13 നും 22നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥി - വിദ്യാർത്ഥിനികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അർഹത.
8. വിധി നിർണയം പൂർണമായും അറബി കലിഗ്രഫി നിയമാവലികൾ പാലിച്ചുകൊണ്ടായിരിക്കും നടക്കുക.
9. ഡിസംബർ 19 ന് ഉളിയിൽ ഐഡിയൽ അക്കാദമിയിൽ നടക്കുന്ന അറബി കാലിഗ്രഫി സെമിനാറിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. മത്സരത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികളുടെയും കാലിഗ്രഫി സൃഷ്ടികളുടെ പ്രദർശനവും അന്നേ ദിവസം നടക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് 9747718502 എന്ന നമ്പറിൽ ബന്ധപ്പെടണം.
Tags:    
News Summary - Arabic Calligraphy Competition: Entries are invited

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.