Posted On
date_range Updated On
date_range മെറിറ്റിലുള്ള സംവരണ വിഭാഗക്കാരുടെ നിയമനം: സുപ്രീംകോടതി വിധി കേരളത്തിൽ നടപ്പാക്കണം -വെൽഫെയർ പാർട്ടി
തിരുവനന്തപുരം: മെറിറ്റിൽ മുന്നിലുള്ള സംവരണ വിഭാഗക്കാരെ ഓപൺ മെറിറ്റിൽ പരിഗണിക്കണമെന്ന സുപ്രീംകോടതി വിധി കേരളത്തിൽ നടപ്പാക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.
കാലങ്ങളായി പി.എസ്.സി നടത്തിവരുന്ന 20 റൊട്ടേഷൻ സമ്പ്രദായം സംവരണ വിഭാഗങ്ങളുടെ അവസരങ്ങൾ അട്ടിമറിക്കുകയാണുണ്ടായത്. ഇതുസംബന്ധിച്ച് കെ.എസ് ആൻഡ് എസ്.ആർ ചട്ടം 14 ഭേദഗതി ചെയ്യണം. സുപ്രീംകോടതി വിധി സംബന്ധിച്ച് ഇടത് സർക്കാർ നിലപാട് വ്യക്തമാക്കണം.
ഇനിയും സംവരണ അട്ടിമറി തുടരാനാണ് ഭാവമെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.