കൊച്ചി: പി.വി. അൻവർ എം.എൽ.എയുടെ ടൂറിസം പദ്ധതിയുടെ ഭാഗമായ കക്കടാംപൊയിലിലെ പി.വി.ആർ നേച്ചർ റിസോർട്ടിലെ തടയണകൾ ഒരു മാസത്തിനകം പൊളിച്ച് നീക്കണമെന്ന് ഹൈകോടതി.
2022 ഒക്ടോബർ 26ലെ സിംഗിൾ ബെഞ്ചിന്റെ സമാന ഉത്തരവ് ചോദ്യം ചെയ്ത് കോഴിക്കോട് സ്വദേശി ഷെഫീഖ് ആലുങ്കൽ നൽകിയ അപ്പീൽ തള്ളിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന തടയണകൾ പൊളിച്ചുനീക്കണമെന്ന കലക്ടറുടെ ഉത്തരവ് ചോദ്യം ചെയ്ത് റിസോർട്ടിന് സമീപത്തെ സ്ഥല ഉടമയായ ഷഫീഖ് നൽകിയ ഹരജി നേരത്തേ സിംഗിൾബെഞ്ച് തള്ളിയിരുന്നു. കേസിലെ കക്ഷികളുടെ വാദം കേട്ട ശേഷമാണ് തടയണകൾ പൊളിച്ച് കളയാൻ കലക്ടർ ഉത്തരവിട്ടതെന്നും ഇതിൽ സ്വാഭാവിക നീതിയുടെ നിഷേധമില്ലെന്നും ഡിവിഷൻ ബെഞ്ചും വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.