അന്‍വര്‍ എം.എൽ.എയുടെ പാര്‍ക്ക്: തല്‍സ്ഥിതി തുടരണമെന്ന് ഹൈകോടതി

കൊച്ചി: പി.വി. അന്‍വര്‍ എം.എൽ.എയുടെ വാട്ടര്‍ തീം പാര്‍ക്കി​​െൻറ ലൈസന്‍സ് സംബന്ധിച്ച് തല്‍സ്ഥിതി തുടരണമെന്ന് ഹൈകോടതി. മലിനീകരണ നിയന്ത്രണ ബോര്‍ഡ് റിപ്പോര്‍ട്ട്​ പ്രകാരം പാര്‍ക്കില്‍ ചില ന്യൂനതകളുണ്ടെന്നും വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ട് പാര്‍ക്കിന് കൂടരഞ്ഞി പഞ്ചായത്ത് നോട്ടീസ് നല്‍കിയിരുന്നു.

15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നായിരുന്നു നോട്ടീസിലെ വ്യവസ്ഥ. തുടര്‍ന്നാണ് പാര്‍ക്ക് അധികൃതര്‍ ഹൈകോടതിയെ സമീപിച്ചത്. തങ്ങളുടെ വാദം കേള്‍ക്കാതെയാണ് നടപടികളെല്ലാമുണ്ടായതെന്ന് ഇവർ വാദിച്ചു. എല്ലാ മാനദണ്ഡവും പാലിച്ചെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് റിപ്പോർട്ട്​ നല്‍കിയിട്ടുണ്ട്.

എല്ലാ ന്യൂനതക്കും പരിഹാരം കണ്ടു. അധികയോഗ്യതയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഉടന്‍ തീരുമാനമുണ്ടാവും. തല്‍സ്ഥിതി തുടരാന്‍ അനുവദിക്കണമെന്നും അഭ്യർഥിച്ചു. തൽസ്ഥിതി തുടരാന്‍ നിര്‍ദേശിച്ച കോടതി, കേസ് അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റി.

Tags:    
News Summary - Anvar MLA Park High Court-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.