കട്ടപ്പന: നഴ്സറി സ്കൂൾ അധ്യാപികയെ കൊലപ്പെടുത്തി പുതപ്പിൽ പൊതിഞ്ഞ് കട്ടിലിനടിയിൽ ഒളിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ ഭർത്താവുമായി കട്ടപ്പന പൊലീസ് ചൊവ്വാഴ്ചയും തെളിവെടുത്തു.കാഞ്ചിയാർ പള്ളിക്കവല ജ്യോതി നഴ്സറി സ്കൂളിലെ അധ്യാപിക അനുമോളെ (വത്സമ്മ) കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പേഴുംകണ്ടം വട്ടമുകളേൽ വിജേഷ് ബെന്നിയുമായാണ് പൊലീസ് തെളിവെടുപ്പ് നടത്തുന്നത്.
കൊലപാതകത്തിന് ശേഷം വിജേഷ് രണ്ടുദിവസം ഒളിവിൽ താമസിച്ച തമിഴ്നാട് കമ്പത്തെ ഉൾനാടൻ ഗ്രാമത്തിൽ ആളൊഴിഞ്ഞ മേഖലയിലെ ഹോം സ്റ്റേയിൽ എത്തിച്ച് അന്വേഷണ സംഘം തെളിവെടുത്തു. തമിഴ്നാട്ടിൽനിന്ന് തിരികെ കുമളിയിൽ എത്തിയശേഷം ഇയാൾ പാന്റും ഷർട്ടും മാറി മുണ്ടും ഷർട്ടും ധരിച്ചിരുന്നു. പാന്റും ഷർട്ടും ഉപേക്ഷിച്ച നിലയിൽ വനമേഖലക്ക് സമീപത്തുനിന്ന് തെളിവെടുപ്പിനിടെ കണ്ടെത്തി.
തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി അനുമോളുടെ ഫോണിൽനിന്ന് ഊരിയെടുത്ത് ഉപേക്ഷിച്ച സിം കാർഡ് കാഞ്ചിയാർ മേഖലയിൽനിന്നും കണ്ടെത്തി. പ്രതിയെ ചോദ്യം ചെയ്ത ശേഷം കൂടുതൽ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുക്കും. അനുമോളെ കൊലപ്പെടുത്താനുള്ള യഥാർഥ കാരണം സംബന്ധിച്ചു വിജേഷ് പറയുന്നത് പൊലീസ് ഇതുവരെ മുഖവിലയ്ക്കെടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.