അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അഴിമതിക്കെതിരേ നീക്കം നടത്തുന്നവരോടൊപ്പം സർക്കാറുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്വേഷണങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്നത് ആരോപണ വിധേയരെ ക്രൂശിക്കാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഴിമതി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പരാതി ലഭിച്ചാൽ സംശുദ്ധിയുള്ള ഉദ്യോഗസ്‌ഥർക്കും അന്വേഷണം നേരിടേണ്ടിവരും. ഇത് സാധാരണ നടപടിക്രമം മാത്രമാണ്. എന്നാൽ, അന്വേഷണം ആരംഭിക്കുമ്പോൾ തന്നെ അതിന് അമിത പ്രാധാന്യം നൽകുന്നതു നല്ലതല്ല. ഇത് ആരോപണവിധേയരെ ക്രൂശിക്കുന്നതിനു തുല്യമാണ്. വലിയ അഴിമതിക്കഥകൾ മൂടിവെക്കുന്നു. ഇതിനെതിരേ കടുത്ത നടപടി ആവശ്യമാണ്. അഴിമതി ഇല്ലാത്ത ഭരണ നിർവഹണത്തിലൂടെ മാത്രമേ സുസ്‌ഥിരവികസനം നടപ്പാക്കാൻ കഴിയൂ. 'സീറോ ടോളറൻസ് ടു കറപ്ഷൻ' എന്ന സർക്കാർ നയത്തിന്‍റെ ഭാഗമായി ജനങ്ങളുടെ സ്വൈര്യ ജീവിതവും സർക്കാറിന്‍റെ സദ്ഭരണവും വിജിലൻസ് ഉറപ്പു വരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുതിയ സർക്കാർ അധികാരമേറ്റ് ആറുമാസം കൊണ്ട് അഴിമതി കുറക്കാനായെന്നു ചടങ്ങിൽ പങ്കെടുത്ത വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് അവകാശപ്പെട്ടു.

News Summary - anti corruption pinarayi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.