Posted On
date_range Updated On
date_range കെ.എസ്.ആർ.ടി.സിക്ക് 30 കോടി രൂപ കൂടി അനുവദിച്ചു
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് 30 കോടി രൂപകൂടി സർക്കാർ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ ആഴ്‌ചയിൽ 20 കോടി നൽകിയിരുന്നു. പ്രതിമാസ 50 കോടി രൂപ വീതമാണ് കോർപറേഷന് സർക്കാർ സഹായമായി നൽകുന്നത്.
ഈ വർഷം ബജറ്റിൽ 900 കോടി രൂപയാണ് കെ.എസ്.ആർ.ടി.സിക്ക് വകയിരുത്തിയത്. ഇതിനകം 1111 കോടി നൽകി. ഈ സർക്കാർ ഇതുവരെ 6100 കോടി രൂപ കെ.എസ്.ആർ.ടി.സിക്കായി അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.