പഠന​േത്താടൊപ്പം കൃഷിയിലും മിന്നി അനിൽ

കൊട്ടിയം: പഠന​േത്താടൊപ്പം കൃഷിയും നടത്തി മണ്ണിൽ പൊന്നുവിളയിച്ച അനിൽകുമാറിനാണ് (34) ഇക്കുറി പട്ടികജാതി വിഭാഗത്തിലെ മികച്ച കർഷകനുള്ള കൃഷിവകുപ്പിെൻറ കർഷകജ്യോതി പുരസ്കാരം. ബിരുദാനന്തര ബിരുദവുമുള്ള ഈ യുവകർഷക​െൻറ കൃഷിയിടത്തിലില്ലാത്ത വിളകളില്ല. നെടുമ്പന പുന്നൂർ പഴവൂർകോണത്ത് വീട്ടിൽ ഗവ. യു.പി സ്കൂൾ അധ്യാപകനായിരുന്ന ആനന്ദ​െൻറ മകനായ അനിൽകുമാർ കൃഷിക്കാരനായ പിതാവിൽനിന്നാണ് കൃഷിയുടെ ബാലപാഠങ്ങൾ പഠിച്ചത്.

കൃഷിയോടൊപ്പം ബിരുദവും ബിരുദാനനന്തര ബിരുദ പഠനവും പൂർത്തിയായപ്പോൾ അനിൽകുമാർ എല്ലാ ചെറുപ്പക്കാരെയും പോലെ ജോലിക്ക് വേണ്ടി പരക്കംപാച്ചിൽ തുടങ്ങി. ഇതിനിടയിലാണ് വിപുലമായ കൃഷിയിലേക്ക് തിരിഞ്ഞത്. ഇപ്പോൾ നാല് ഏക്കർ സ്ഥലത്താണ് കൃഷി. 96 സെൻറ് മാത്രമാണ് സ്വന്തമായുള്ളത്. ബാക്കി സ്ഥലം പരിചയക്കാരിൽനിന്ന് പാട്ടത്തിനെടുത്തതാണ്. നെല്ല്, വാഴ, ചേന, ചേമ്പ്, കാച്ചിൽ, കിഴങ്ങ്, ഇഞ്ചി, മഞ്ഞൾ ഇങ്ങനെ നീളുന്നു കൃഷിയിനങ്ങൾ. ഇതിനുപുറ​െമ ആട്, കോഴി, താറാവ്, പശു എന്നിവയുമുണ്ട്. രാസവളം വളരെക്കുറച്ച് മാത്രമേ ഉപയോഗിക്കാറുള്ളൂ. അതും കൃഷിവകുപ്പ് നിർദേശിച്ചിട്ടുള്ള യൂറിയയും പൊട്ടാഷും മാത്രം. കൃഷിയോട് പ്രണയമാണെങ്കിലും അധ്യാപകനാവുകയാണ് സ്വപ്നം. നെടുമ്പന നല്ലില പഴവൂർ കോണത്ത് വീട്ടിലാണ് താമസം. അച്ഛൻ പത്തുവർഷം മുമ്പ്​ മരിച്ചു. അമ്മിണിയാണ് അമ്മ. നാല് സഹോദരിമാരും ഒരു ജ്യേഷ്ഠനുമുണ്ട്. അവിവാഹിതനാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.