വെട്ടേറ്റ രാജേഷ്, സഞ്ജു 

ഓണാഘോഷത്തിനിടെ ഉണ്ടായ വാക്കേറ്റത്തിലെ പക; രണ്ട് യുവാക്കൾക്ക് വെട്ടേറ്റു

അഞ്ചൽ: ആറംഗ സംഘത്തിന്‍റെ ആക്രമണത്തിൽ രണ്ട് യുവാക്കൾക്ക് വെട്ടേറ്റു. അലയമൺ കണ്ണങ്കോട് സ്വദേശികളായ സഞ്ജു (28) രാജേഷ് (30) എന്നിവർക്കാണ് പരിക്കേറ്റത്. മൂക്കിന് വെട്ടേറ്റരാജേഷിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും, തലയ്ക്കു വെട്ടേറ്റസഞ്ജുവിനെ പുനലൂർ താലൂക്ക്ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇക്കഴിഞ്ഞ തിരുവോണദിനത്തിൽ കണ്ണങ്കോട് ജംങ്നിഷൽ നടന്ന ഓണാഘോഷപരിപാടികൾക്കിടെ രണ്ട് സംഘങ്ങളിലുള്ള യുവാക്കൾ തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു.

പ്രശ്നം അന്ന് തന്നെ മുതിർന്നവർ ഇടപെട്ട് പരിഹരിക്കുകയും ചെയ്തു. എന്നാൽ, ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെ കണ്ണംകോട് സ്വദേശികളായ അജീഷ്,സുമേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കോളനിയിൽ എത്തുകയും വീടിന് മുന്നിലിരിക്കുകയായിരുന്ന രാജേഷിനെയും സഞ്ജുവിനേയും മരകായുധങ്ങളും ബിയർ കുപ്പിയുംകൊണ്ട് ആക്രമിച്ചു. അഞ്ചൽ പൊലീസ് സംഭവത്തിൽ കേസെടുത്തു.

Tags:    
News Summary - Anger in Onam celebrations: Two youths injured in attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.