Posted On
date_range Updated On
date_range സംസ്ഥാനത്ത് അംഗൻവാടികൾ തുറക്കുന്നത് നീട്ടി
തിരുവനന്തപുരം: ജനുവരി മൂന്നുമുതൽ അംഗൻവാടികൾ തുറക്കാനുള്ള തീരുമാനം മാറ്റി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അംഗൻവാടികളിൽ കുട്ടികളെ പ്രവേശിപ്പിക്കേണ്ടെന്നാണ് വനിത ശിശുവികസ വകുപ്പ് ഡയറക്ടർ നിർദേശം നൽകിയത്. കോവിഡ് വീണ്ടും ആശങ്കയുയർത്തുന്ന സാഹചര്യത്തിലാണ് തീരുമാനം.
ജനുവരി മൂന്ന് മുതൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് കുട്ടികളെ പ്രവേശിപ്പിക്കാനായിരുന്നു നേരത്തെ നിർദേശം നൽകിയിരുന്നത്. ഇതിനായി 'കുരുന്നുകൾ അംഗൻവാടികളിലേക്ക്' എന്ന പേരിൽ പ്രത്യേക മാർഗനിർദേശങ്ങൾ വകുപ്പ് പുറത്തിറക്കിയിരുന്നു. രാവിലെ 9.30 മുതൽ 12.30 വരെയായിരിക്കും പ്രവർത്തന സമയമെന്നും 1.5 മീറ്റർ അകലം പാലിച്ചു വേണം കുട്ടികളെ ഇരുത്താനെന്നും നിർദേശമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.