ആനാവൂർ നാഗപ്പൻ, ഷിജു ഖാൻ

ഷിജുഖാനെതിരെ നടപടി ആവശ്യപ്പെടുന്നത് പരപ്രേരണയാലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി

തിരുവനന്തപുരം: ദത്ത് വിവാദത്തിൽ സംസ്ഥാന ശിശുക്ഷേമ സമിതിയെ പിന്തുണച്ച് സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ വീണ്ടും രംഗത്ത്. ശിശുക്ഷേമ സമിതി തെറ്റ് ചെയ്തിട്ടില്ലെന്ന് ആനാവൂർ നാഗപ്പൻ പറഞ്ഞു.

ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെതിരെ നടപടി ആവശ്യപ്പെടുന്നത് മറ്റുള്ളവരുടെ പ്രേരണയിലാണ്. കുഞ്ഞിനെ അമ്മക്ക് കിട്ടണമെന്നതാണ് തുടക്കം മുതലുള്ള സി.പി.എം നിലപാട്. സർക്കാർ അനുകൂല നിലപാട് എടുത്തതും ഇതിനാലാണെന്നും ആനാവൂർ നാഗപ്പൻ മാധ്യമങ്ങളോട് പറഞ്ഞു.

​കു​ഞ്ഞ് അനുപമയുടേതാണെന്ന് സ്ഥിരീകരിക്കുന്ന ഡി.എൻ.എ ഫലം തിരുവനന്തപുരം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ബയോടെക്നോളജി ഇന്ന് പുറത്തുവിട്ടിരുന്നു. കുഞ്ഞ്, അനുപമ, ഭർത്താവ് അ​ജി​ത്കു​മാ​ർ എന്നീ മൂന്നു പേരുടെയും ഡി.എൻ.എ ഫലം പോസിറ്റീവ് ആണ്.

കുഞ്ഞിനെ കാണാൻ അനുപമക്ക് ചൈ​ൽ​ഡ് വെ​ൽ​​ഫെയ​ർ ക​മ്മി​റ്റി അനുമതി നൽകി. ഇതേതുടർന്ന് കു​​ന്നു​​കു​​ഴി​​യി​​ലെ നി​​ർ​​മ​​ല ശിശു ഭവനിലെത്തി കുഞ്ഞിനെ കണ്ടു. പ്രസവിച്ച് മൂന്നാംനാൾ മാറ്റപ്പെട്ട കുഞ്ഞിനെ ഒരു വർഷത്തിന് ശേഷമാണ് അനുപമ കാണുന്നത്.

Tags:    
News Summary - anavoor nagappan react to anupama child kidnap

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.