തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ല സെക്രട്ടറിയായി ആനാവൂര്‍ നാഗപ്പനെ വീണ്ടും െതരഞ്ഞെടുത്തു. 45 അംഗ ജില്ല കമ്മിറ്റിയെയും തൃശൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളനപ്രതിനിധികളായി 41അംഗങ്ങളെയും തിങ്കളാഴ്ച സമാപിച്ച ജില്ല സമ്മേളനം െതരഞ്ഞെടുത്തു.
ജില്ല സെക്രട്ടറിയായിരുന്ന കടകംപള്ളി സുരേന്ദ്രന് നിയമസഭ തെരഞ്ഞെടുപ്പിെൻറ ഭാഗമായി സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് 2016 മാര്‍ച്ചിലാണ് ആനാവൂര്‍ നാഗപ്പനെ ആദ്യം തെരഞ്ഞെടുത്തത്. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം, കര്‍ഷകത്തൊഴിലാളി യൂനിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര വര്‍ക്കിങ് കമ്മിറ്റി അംഗം എന്നീനിലകളില്‍ പ്രവർത്തിച്ചുവരുകയാണ് ആനാവൂർ. കുന്നത്തുകാല്‍ പഞ്ചായത്ത് പ്രസിഡൻറായും തിരുവനന്തപുരം ജില്ല പഞ്ചായത്ത് പ്രസിഡൻറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
വിദ്യാര്‍ഥി യുവജന മേഖലകളിലെ പ്രവര്‍ത്തനങ്ങളിലൂടെ പൊതുരംഗത്തേക്കുവന്ന ആനാവൂര്‍ കര്‍ഷകത്തൊഴിലാളി മേഖലയിലാണ് കേന്ദ്രീകരിച്ചത്. നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. നെയ്യാറ്റിന്‍കര കുന്നത്തുകാല്‍ ആനാവൂര്‍ ദീപാസിലാണ് താമസം. ഭാര്യ: ശശികല, ദീപു, ദീപ എന്നിവര്‍ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.