മർദിച്ചിട്ടില്ല, വിശ്രമമുറിയിലേക്ക് കൊണ്ടുപോയത് തെറ്റ് -കാട്ടാക്കടയിലെ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ അക്രമത്തെ ന്യായീകരിച്ച് ആനത്തലവട്ടം ആനന്ദൻ

തിരുവനന്തപുരം: കാട്ടാക്കടയിൽ അച്ഛനെയും മകളെയും കെ.എസ്.ആർ.ടി.സി ജീവനക്കാർ മർദിച്ചിട്ടില്ലെന്ന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ. കെ.എസ്.ആർ.ടി.സി ജീവനക്കാർ പ്രേമനെ മർദിച്ചിട്ടില്ലെന്നും വിശ്രമമുറിയിലേക്ക് തള്ളിക്കൊണ്ടുപോവുകയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

ഡ്യൂട്ടി ചെയ്യുകയായിരുന്ന ജീവനക്കാരെ അസഭ്യം പറഞ്ഞ് പ്രേമൻ കുതറിമാറാൻ ശ്രമിച്ചപ്പോൾ വിശ്രമമുറിയിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നും ഇത് തെറ്റാ​ണെന്നും ആനത്തലവട്ടം പറഞ്ഞു. വിഡിയോയിൽ എവിടെയും മർദിക്കുന്ന രംഗം ഇല്ലെന്നും ഈ വിഡിയോ ചിത്രീകരിച്ച കെ.എസ്.ആർ.എടി.സി ജീവനക്കാരൻ ശ്രീജിത്ത് ചെയ്തത് സഹപ്രവർത്തകരെ അപകീർത്തിപ്പെടുത്തുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ജീവനക്കാരും രക്ഷിതാവും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. എന്നാൽ, മാധ്യമങ്ങഴിൽ പറയുന്നത് പോലെ ക്രൂരമായ മർദനം നടന്നു എന്നത് വിഡിയോ ദൃശ്യങ്ങളിൽ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇല്ലാത്ത കാര്യങ്ങൾ തൊഴിലാളികളുടെ മേൽ അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്നും ആനത്തലവട്ടം ആനന്ദൻ പറഞ്ഞു.

ഇതിനിടെ, സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ ജീവനക്കാരൻ ശ്രീജിത്തിനെ സ്ഥലം മാറ്റിയിരുന്നു. ഇത് വിഡിയോ ചിത്രീകരിച്ചതിന്റെ അപകർഷതാബോധം കാരണം ശ്രീജിത്ത് ആവശ്യപ്പെട്ട് വാങ്ങഇയ സ്ഥലം മാറ്റമാണെന്ന് ആനത്തലവട്ടം പ്രതികരിച്ചു. വിഡിയോ പ്രചരിച്ചതിന് പിന്നാലെ ശ്രീജിത്തിനെതിരെ കെഎസ്ആർടിസി ജീവനക്കാർ രംഗത്തെത്തിയിരുന്നു. മകളുടെ മുന്നിൽ വെച്ചാണോ തല്ലുന്നതെന്ന് ശ്രീജിത്ത് ചോദിക്കുന്നത് വിഡിയോയിൽ കേൾക്കാം.

Tags:    
News Summary - Anathalavattom Anandan denied Kttakada KSRTC attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.